Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവർ ഓണർ;...

യുവർ ഓണർ; ജില്ലകോടതിക്ക് പുതിയ കെട്ടിടം

text_fields
bookmark_border
തൃശൂര്‍: ജില്ല കോടതിക്ക് സ്വന്തം കെട്ടിടമായി. ശനിയാഴ്ച സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് കെട്ടിടം ഉദ്ഘാടനം ചെയ്യും. ഹൈകോടതി കെട്ടിടത്തി​െൻറ പകിട്ടും പ്രൗഢിയോടെയുമാണ് ജില്ല കോടതി സമുച്ചയവും. നിർമാണം പൂർത്തിയാക്കി മാസങ്ങൾ പിന്നിെട്ടങ്കിലും, ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സമയം കാത്തിരിക്കുകയായിരുന്നു. എന്നാൽ ഹൈകോടതിയുടെ അന്ത്യശാസനം വന്നതോടെയാണ് തിരക്കിട്ട് ഉദ്ഘാടനത്തിലേക്ക് കടന്നത്. അസൗകര്യങ്ങള്‍ മാത്രമുള്ള ഇടുങ്ങിയ മുറികള്‍ക്കുള്ളിലെ വിചാരണ നടപടികൾക്കും, പ്രവർത്തനങ്ങൾക്കും പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ മാറ്റമാവും. അയ്യന്തോളിലെ സിവിൽ സ്റ്റേഷ‍​െൻറ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന നാല് ജില്ല കോടതി, മൂന്നു സബ്കോടതി, നാല് മുന്‍സിഫ് കോടതി, സി.ജെ.എം കോടതികള്‍ എന്നിങ്ങനെയുള്ള 18 ഓളം കോടതികളിൽ 16 എണ്ണവും അവയുടെ ഓഫിസുകളുമാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുക. ഇവിടെ നേരത്തെ തന്നെ കോടതിയുടെ മീഡിയേഷൻ സ​െൻറർ പ്രവർത്തനം തുടങ്ങിയിരുന്നു. തൃശൂർ നഗര പരിധിയിൽ പ്രവർത്തിക്കുന്ന വിജിലൻസ് കോടതിയും, അയ്യന്തോൾ ഗ്രൗണ്ടിന് സമീപം പ്രവർത്തിക്കുന്ന കുടുംബകോടതിയും അതാതിടത്ത് തന്നെ പ്രവർത്തിക്കും. ഇതോടൊപ്പം സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന പ്രത്യേക സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി തുടങ്ങിയ കോടതിയും മാറില്ല. പോക്സോ കോടതിയായി നിർദേശിച്ചിട്ടുള്ള അഡീഷനൽ രണ്ടാം ജില്ല സെഷൻസ് കോടതി പുതിയ കെട്ടിടത്തിലും സമാനമായി തന്നെ പ്രവർത്തിക്കും. 2011ല്‍ തുടങ്ങിയ കെട്ടിട നിർമാണം പൂര്‍ത്തിയാക്കി എല്ലാ സൗകര്യങ്ങളുമൊരുക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര വർഷത്തിലധികമായെങ്കിലും, നിയമക്കുരുക്കുകളിലും സാങ്കേതിക തടസ്സങ്ങളിലും മുട്ടിനിന്നു. വയറിങ് ക്വട്ടേഷൻ സ്വീകരിച്ചതിൽ പരാതിയുയർന്നതും പൊതുമരാമത്ത് വകുപ്പി​െൻറ അനുമതി വാങ്ങാതെ നിര്‍മാണം നടത്തിയതെന്നതിനാല്‍ ഫയര്‍ അനുമതിയും കോര്‍പറേഷൻ നമ്പർ അനുവദിച്ചുമില്ല. 1.35 ലക്ഷം ചതുരശ്ര മീറ്ററുള്ള കെട്ടിടത്തിന് 42 കോടിയാണ് െചലവിട്ടത്. രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രിമാരായ ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ എന്നിവരും പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story