Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇതൊരു വീടാണ്;...

ഇതൊരു വീടാണ്; ഇതിനുള്ളിൽ പതിനൊന്ന് ജീവനുണ്ട്​...

text_fields
bookmark_border
തൃശൂർ: ഏത് നിമിഷവും തകർന്ന് വീണേക്കാവുന്ന ഈ കൂരക്കുള്ളിൽ കഴിയുന്നത് 11 ജീവിതങ്ങൾ. രണ്ടുപേർ വൈകല്യം ബാധിച്ചവർ. ആറു മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെല്ലാം താങ്ങായുള്ളത് 46കാരൻ സുരേഷ്. ചേർപ്പ് പഞ്ചായത്തിൽ എട്ടാം വാർഡിൽ ഗ്രൗണ്ടിന് സമീപമാണ് ഏതുനിമിഷവും തകർന്നുവീഴാറായ ഈ കൂര. പരേതനായ കൊളത്തൂർ കൊച്ചുണ്ണിയുടെ മൂന്ന് മക്കളും അവരുടെ കുടുംബവുമാണ് ഇതിനുള്ളിൽ കഴിയുന്ന ജീവിതങ്ങൾ. കൊച്ചുണ്ണിയുെട മക്കളായ സുരേഷ്, രാജു, ശശി എന്നിവരും ഇവരുടെ ഭാര്യമാരായ ലൈജു, ലീല, ദീപയും ഇവരുടെ അഞ്ച് മക്കളും. രാജുവി​െൻറയും, ശശിയുടെയും കാലുകൾക്ക് സ്വാധീനമില്ലാത്തതിനാൽ ഇവർക്ക് തൊഴിലെടുക്കാനാവില്ല. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ ഇവരുടെ ഭാര്യമാർക്കും ജോലിക്ക് പോകാൻ സാധിക്കില്ല. മൂത്തയാൾ സുരേഷി​െൻറ കൂലിപ്പണിയിൽ നിന്നുള്ള വരുമാനമാണ് 11 പേരുള്ള കുടുംബത്തി​െൻറ ഏക ആശ്രയം. 11 സ​െൻറ് സ്ഥലത്തിന് ആധാരമോ, പട്ടയമോ ഇല്ലാത്തതിനാൽ സർക്കാർ സഹായംപോലും ഈ വീട്ടിലേക്ക് എത്തിനോക്കുന്നില്ല. തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടിക്കാർ വാഹനത്തിൽ കൊണ്ടുപോയി വോട്ട് ചെയ്യിക്കും. അതിന് ശേഷം തിരിഞ്ഞ് നോക്കാറില്ല. മഴ പെയ്യുമ്പോൾ വെള്ളം അകത്ത് തളം കെട്ടും. ഒരു വശത്തായി കെട്ടിയ ടാർേപാളിൻ ഷീറ്റിന് കീഴിൽ എല്ലാവരും കൂനിക്കൂടിയിരിക്കും. ചിലപ്പോൾ വെളുക്കുവോളവും ഒരേ ഇരിപ്പ് തുടരേണ്ടി വരും. സുരേഷിന് പണിയില്ലാതാവുമ്പോൾ അന്നത്തെ അന്നം കഷ്ടത്തിലാവും. വൈകല്യമുള്ള സഹോദരങ്ങൾക്ക് തങ്ങൾ മാത്രമെ താങ്ങുള്ളൂവെന്നും, വഴിയിലുപേക്ഷിക്കാൻ കഴിയില്ലെന്നും ഉള്ളിലെ സങ്കടക്കടൽ പുറത്ത് കാണിക്കാതെ സുരേഷും ഭാര്യ ലൈജുവും പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story