Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓടമഹാസഭ സ്കൂളിൽ നിയമന...

ഓടമഹാസഭ സ്കൂളിൽ നിയമന അഴിമതിയെന്ന് വിജിലൻസിൽ പരാതി

text_fields
bookmark_border
തൃശൂർ: എറവക്കാട്ട് ഓടമഹാസഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ നിയമന അഴിമതിയെന്ന് ആക്ഷേപം. അധ്യാപകരെയും ഓഫിസ് ജീവനക്കാരെയും നിയമിക്കാൻ വൻ തുക വാങ്ങിെയന്ന് കാണിച്ചാണ് പരാതി. സഭയുടെ നിയന്ത്രണത്തിലുള്ള സ്കൂൾ, കേരള മൺപാത്ര നിർമാണ സമുദായ സഭ എന്ന പേരിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഇതാകട്ടെ കളിമൺ പാത്ര നിർമാണ സമുദായ സഭ എന്ന സംഘടനയുടെ പേര് ദുരുപയോഗം ചെയ്തതാണെന്നും തൃശൂർ വിജിലൻസ് യൂനിറ്റിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. 60 വർഷം പഴക്കമുള്ള സ്കൂൾ അടുത്ത കാലത്താണ് യു.പി സ്കൂളായി ഉയർത്തിയത്. ജീവനക്കാരുടെ നിയമനത്തിനായി കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്നും പരാതിയിൽ പറയുന്നു. അഞ്ച് അധ്യാപകരെയും ഒരു ഓഫിസ് അസിസ്റ്റൻറിനെയും നിയമിച്ചതിലാണ് ക്രമക്കേട് ആരോപണം. വൻ തുകയാണ് ഇവരിൽ നിന്ന് കൈപ്പറ്റിയിരിക്കുന്നതെന്ന് ഓട മഹാസഭയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. എന്നാൽ, സ്കൂൾ സംബന്ധിച്ച് വ്യാജരേഖകൾ സമർപ്പിച്ചതിനാൽ നിയമനം വിദ്യാഭ്യാസ വകുപ്പ് നിരസിച്ചിരിക്കുകയാണ്. ഇവർ ഇപ്പോഴും സ്കൂളിൽ ജോലി ചെയ്യുന്നുണ്ട്. സ്ഥിര നിയമനം സാധ്യമാക്കാമെന്ന വാഗ്ദാനം നൽകി ഇവരെ നിലനിർത്തിയിരിക്കുകയാണെന്നാണ് ആക്ഷേപം. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ്, സെക്രട്ടറി, ജില്ല പ്രസിഡൻറ് എന്നിവരുടെ അറിവോടെയാണ് തട്ടിപ്പുകളേത്ര. ഇത് ചോദ്യം ചെയ്യുന്നവരെ സമുദായ ഭൃഷ്ട് ഭീഷണിയിലൂടെ ഒതുക്കുന്നു. എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടം നിർമിച്ചതിന്, സമുദായംഗങ്ങളിൽ നിന്നും വൻതോതിൽ പിരിവ് നടത്തി. ഇതിന് കൃത്യമായ കണക്ക് നൽകിയില്ല. വഴിവിട്ട നടപടികൾ പരിശോധിക്കാനും നിയമനടപടികൾക്കുമായി കേരള മൺപാത്ര നിർമാണ സമുദായ സംരക്ഷണ സമിതി എന്ന കൂട്ടായ്മ രൂപവത്കരിച്ച് നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഒരു വിഭാഗം.
Show Full Article
TAGS:LOCAL NEWS 
Next Story