Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗോപികക്ക്​ കരള്‍...

ഗോപികക്ക്​ കരള്‍ പകുത്ത് നല്‍കാന്‍ അമ്മയുണ്ട്; ശസ്ത്രക്രിയക്ക് സുമനസ്സുകൾ കനിയണം

text_fields
bookmark_border
ചെറുതുരുത്തി: ഗോപികക്ക് കരള്‍ പകുത്ത് നല്‍കാന്‍ അമ്മയുണ്ട്; പക്ഷേ, ശസ്ത്രക്രിയക്കുള്ള ഭീമമായ െചലവിന് മുന്നിൽ ഈ നിര്‍ധന കുടുംബം തോറ്റിരിക്കുകയാണ്. ചെറുതുരുത്തി പാഞ്ഞാള്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്ള വാലിപ്പറമ്പില്‍ വീട്ടില്‍ സുരേന്ദ്രന്‍--ഗീത ദമ്പതികളുടെ മകളായ ഗോപികക്കാണ് (17) കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടത്. ലക്ഷങ്ങളാണ് ഇതിന് ചെലവ് വരികയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ റേഷന്‍കട ജീവനക്കാരനായ പിതാവ് സുരേന്ദ്രന് ഒരിക്കലും താങ്ങാവുന്നതല്ല ഇത്രയും ഭീമമായ തുക. ഷൊര്‍ണൂര്‍ ഗണേശ്ഗിരി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് ഗോപിക. ഏറെ വര്‍ഷങ്ങളായി തൃശൂര്‍ മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി വഷളായതിനാല്‍ അടിയന്തരമായി കരള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അമ്മയുടെ കരള്‍ കുട്ടിക്ക് ചേരുമെന്ന് കണ്ടെത്തി. പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡൻറ് പി.എം. അമീര്‍ ചെയര്‍മാനും സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി. ചന്ദ്രശേഖരന്‍ കണ്‍വീനറുമായി ഗോപികയുടെ അച്ഛ​െൻറ പേരില്‍ ഒരു ചികിത്സാസഹായ നിധി രൂപവത്കരിച്ചു. വി. തങ്കമ്മ,കൃഷ്ണദാസ് നമ്പൂതിരി, ഡോ. ഇ.ആര്‍. ശിവപ്രസാദ് എന്നിവര്‍ രക്ഷാധികാരികളുമാണ്. നാട്ടുകാരുടെ കരുണയും സഹായവും ഈ നിർധന കുടുംബം അഭ്യർഥിച്ചു. ഇതിന് എസ്.ബി.ഐ കിള്ളിമംഗലം ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 37293255870. ഐ.എഫ്.എസ് കോഡ്: എസ്.ബി.ഐ.എൻ 0071244. ഫോൺ: 99619 29045.
Show Full Article
TAGS:LOCAL NEWS 
Next Story