Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോടതി ഉത്തരവി​െൻറ...

കോടതി ഉത്തരവി​െൻറ പേരിൽ കാർഷിക സർവകലാശാല ലൈബ്രറിയിൽ വഴിവിട്ട നീക്കം

text_fields
bookmark_border
തൃശൂർ: കാർഷിക സർവകലാശാല ലൈബ്രറി സർവിസിൽനിന്ന് വിരമിച്ചശേഷം കോടതി ഉത്തരവി​െൻറ പേരിൽ തുടരുന്നയാൾ ഇപ്പോഴും സർവിസിലുണ്ടെന്ന് അംഗീകരിക്കാൻ വഴിവിട്ട നീക്കം നടക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ആഗസ്റ്റ് 31ന് വിരമിച്ചയാൾക്കുവേണ്ടിയാണ് ഉന്നതതലത്തിൽ നീക്കം നടക്കുന്നത്. ചില ഭരണാനുകൂല വിഭാഗങ്ങളുടെ താൽപര്യപ്രകാരമാണ് കരുക്കൾ നീക്കുന്നത്. ശനിയാഴ്ച ചേരുന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച അജണ്ട വരുന്നുണ്ട്. ൈവസ് ചാൻസലറുടെ ചുമതല വഹിക്കുന്ന കാർഷികോൽപാദന കമീഷണർ ടിക്കാറാം മീണയുടെ സാന്നിധ്യത്തിലാണ് എക്സിക്യൂട്ടിവ് ചേരുന്നത്. കാർഷിക സർവകലാശാല ലൈബ്രറി ജീവനക്കാർക്ക് അധ്യാപകർക്ക് തുല്യമായ സേവന വ്യവസ്ഥ നൽകണമെന്നാണ് ചിലരുടെ ആവശ്യം. കാലിക്കറ്റ്, എം.ജി, കേരള സർവകലാശാലകളിൽ ലൈബ്രറി പഠന കോഴ്സുണ്ട്. അവിടങ്ങളിൽ ലൈബ്രറി സയൻസിൽ യോഗ്യതയുള്ളവരാണ് ക്ലാസെടുക്കുന്നത്. കാർഷിക സർവകലാശാലയിൽ ലൈബ്രറി കോഴ്സില്ല, ക്ലാസെടുക്കലുമില്ല. മുമ്പ് സർവിസിൽനിന്ന് വിരമിച്ചയാൾ അധ്യാപകർക്ക് തുല്യമായ സേവന-വേതന വ്യവസ്ഥ ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നു. ശമ്പളം ഉൾപ്പെടെ ആനുകൂല്യങ്ങൾ പറ്റാതെയും യോഗങ്ങളിൽ പെങ്കടുക്കാതെയും സർവിസിൽ തുടരാൻ കോടതി അനുവദിച്ചു. കേസ് തീർപ്പാക്കുന്നതുവരെയാണ് അനുമതി. ഇതി​െൻറ ചുവടുപിടിച്ചാണ് ആഗസ്റ്റിൽ വിരമിച്ചയാളും സർവിസിൽ തുടരുന്നത്. ഇദ്ദേഹത്തിന് 'ആക്ടീവ് സർവിസ്' ഉണ്ടെന്ന് അംഗീകരിക്കാനാണ് എക്സിക്യൂട്ടിവിൽ വരുന്ന നിർദേശം. മുമ്പ് കോടതിയിൽ പോയി തുടരാൻ അനുമതി വാങ്ങിയയാളുടെ കേസിൽ താനും കക്ഷി ചേർന്നിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് ഇദ്ദേഹം തുടരുന്നത്. ഇതിനുമുമ്പ് വെറ്ററിനറി കോളജ് ലൈബ്രറിയിലെ വനിത ജീവനക്കാരിക്കുവേണ്ടി ഇത്തരത്തിൽ വഴിവിട്ട സഹായം സർവകലാശാല നൽകിയിരുന്നു. പിന്നീട് ഇവർക്ക് വൻ തുക ആനുകൂല്യ കുടിശ്ശിക നൽകേണ്ടിവന്നു. സ്വാഭാവികമായും ഇപ്പോൾ തുടരുന്ന രണ്ടുപേർക്ക് േജാലി ചെയ്തതിന് വേതനം കൊടുക്കണമെന്ന് കോടതി പറഞ്ഞേക്കാമെന്ന് സർവകലാശാലയിലെ ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സർവിസിനുശേഷവും ജോലിയിൽ തുടർന്ന് വേതനത്തിനും മറ്റും അർഹത നേടുന്നതിലൂടെ സർവകലാശാലയെ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് ഇവരെ സഹായിക്കുന്നവർ തള്ളിവിടുന്നതെന്ന ആേക്ഷപവും ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story