Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ കോളജിൽ...

മെഡിക്കൽ കോളജിൽ നിന്നും 80 മൃതദേഹങ്ങൾ വിറ്റു

text_fields
bookmark_border
തൃശൂർ: ആറ് വർഷത്തിനിെട‍ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽനിന്ന് 80 മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് വിറ്റു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച, അജ്ഞാതരായ മൃതദേഹങ്ങളാണ് വിറ്റത്. ഈ ഇനത്തിൽ 32 ലക്ഷം രൂപ മെഡിക്കൽ കോളജ് വരുമാനവുമുണ്ടാക്കി. 2011 ജനുവരി മുതലുള്ള കണക്കുകളാണിത്. ഒരു മൃതശരീരത്തിന് 40,000 രൂപ നിരക്കിൽ ഈടാക്കിയിട്ടുണ്ടെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകി. അജ്ഞാത മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പഠനാവശ്യത്തിനായി നല്‍കണം എന്ന സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് നടപടി. അതേസമയം, വില്‍പന നടക്കുന്നത് നിയമപരമാണെങ്കിലും വില്‍പനയിനത്തിലെ ഇടപാടുകൾ ദുരൂഹമാണെന്ന ആക്ഷേപമുണ്ട്. മരണകാരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാതെ ആശുപത്രികളിലെത്തുന്ന അജ്ഞാത മൃതദേഹങ്ങളാണ് പലതും. നിശ്ചിത ദിവസം വരെ കൈവശം സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാൽ പലതും ഒരു അന്വേഷണവും നടക്കാതെയാണ് കൈമാറുന്നുണ്ടേത്ര. പഠനാവശ്യങ്ങള്‍ക്കായി സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വില്‍ക്കുന്നതിന് 10,000 മുതല്‍ 40,000 രൂപ വരെ ഈടാക്കാം. അസ്ഥികൂടം 10,000 രൂപക്കും, എംബാം ചെയ്യാത്ത മൃതദേഹം 20,000 രൂപക്കും എംബാം ചെയ്തവ 40,000 രൂപക്കുമാണ് വില്‍ക്കുന്നതെന്ന് പറയുന്നു. സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നുള്ള മൃതദേഹങ്ങളുടെ വിൽപനയിൽ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story