Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാർഥസാരഥി ക്ഷേത്രം...

പാർഥസാരഥി ക്ഷേത്രം 'മോചിപ്പിക്കാനായി' ഹിന്ദു സംഘടനകൾ പ്രക്ഷോഭത്തിന്​

text_fields
bookmark_border
ഗുരുവായൂര്‍: മലബാർ ദേവസ്വം ബോർഡിൽനിന്ന് പാർഥസാരഥി ക്ഷേത്രം മോചിപ്പിക്കാനായി അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദു സംഘടനകൾ. ക്ഷേത്രം ഏറ്റെടുത്ത നടപടി ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് നേതൃസമ്മേളനം ആരോപിച്ചു. ൈകേയറ്റത്തിനെതിരെ നവംബർ 25ന് ടൗൺ ഹാളിൽ ക്ഷേത്ര വിമോചന കൺവെൻഷൻ നടത്തും. അതിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും. വി.എച്ച്.പി സംസ്ഥാന പ്രസിഡൻറ് സംസ്ഥാന പ്രസിഡൻറ് എസ്.ജെ.ആർ. കുമാർ ഉദ്ഘാടനം ചെയ്തു. എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിഡൻറ് കെ.ജി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പി. സുധാകരൻ, ഇ.എസ്. ബിജു, കെ.പി. ഹരിദാസ്, എ.പി. ഭരത്കുമാർ എന്നിവർ സംസാരിച്ചു. ചെമ്പൈ സംഗീതോത്സവം: വിശേഷാൽ കച്ചേരി തുടങ്ങി ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരികൾ വ്യാഴാഴ്ച വൈകീട്ട് തുടങ്ങി. ചെന്നൈ അമൃത വെങ്കിടേഷി​െൻറതായിരുന്നു ആദ്യത്തേത്. ആവണീശ്വരം എസ്.ആര്‍. വിനു(വയലിന്‍), പാലക്കാട് മഹേഷ് കുമാര്‍ (മൃദംഗം), തിരുവനന്തപുരം രാജേഷ് (ഘടം), പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കി. തുടര്‍ന്ന് ചേപ്പാട് എ.ഇ. വാമനന്‍ നമ്പൂതിരി കച്ചേരി അവതരിപ്പിച്ചു. കദ്രി ഗോപാല്‍നാഥി​െൻറ സാക്‌സഫോണ്‍ കച്ചേരിയും അരങ്ങേറി. രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് സംഗീതമണ്ഡപത്തിൽ ദീപം തെളിച്ച ശേഷമാണ് സംഗീതാര്‍ച്ചന തുടങ്ങിയത്. ഗുരുവായൂര്‍ മുരളിയുടെ നാഗസ്വര കച്ചേരിയായിരുന്നു ആദ്യം. തുടർന്ന് മണ്ണൂര്‍ രാജകുമാരനുണ്ണി, ചെമ്പൈ സുരേഷ് (പാട്ട്), നെടുമങ്ങാട് ശിവാനന്ദന്‍, തിരുവിഴ ശിവാനന്ദന്‍ (വയലിന്‍), തിരുവനന്തപുരം വി.സുരേന്ദ്രന്‍ (മൃദംഗം) എന്നിവര്‍ ചേര്‍ന്ന് കച്ചേരി നടത്തി. ദിവസവും രാവിലെ ആറിന് ആരംഭിക്കുന്ന കച്ചേരികൾ അർധരാത്രിയോടെ സമാപിക്കും. വെള്ളിയാഴ്ച വൈകീട്ട് വിശേഷാൽ കച്ചേരിയിൽ ഡോ. കവിതാ കൃഷ്ണമൂർത്തിയുടെയും ബാംഗ്ലൂർ ബ്രദേഴ്സ് ഹരിഹരൻ, അശോക് എന്നിവരുടെയും കച്ചേരിയുണ്ട്. ഡോ. എൽ. സുബ്രഹ്മണ്യത്തി​െൻറ വയലിൻ കച്ചേരിയും അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story