Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനുകൂല്യമല്ല ജോലിയാണ്...

ആനുകൂല്യമല്ല ജോലിയാണ് വേണ്ടതെന്ന് ആശുപത്രി ജീവനക്കാർ

text_fields
bookmark_border
ചാലക്കുടി: ആനുകൂല്യമല്ല ജോലിയാണ് വേണ്ടത്. വഴിയാധാരമാവുന്നത് ഇരുന്നൂറോളം കുടുംബങ്ങളാണ്... മുന്നറിയിപ്പില്ലാതെ, മാനദണ്ഡം പാലിക്കാതെ പൂട്ടിയ സി.സി.എം.കെ. ആശുപത്രിയിലെ ജീവനക്കാരാണ് കണ്ണ് നിറഞ്ഞും കണ്ഠമിടറിയും ഇക്കാര്യം പറഞ്ഞത്. പൂട്ടിയെങ്കിലും പതിവ് തെറ്റിക്കാതെ വ്യാഴാഴ്ചയും ഇവര്‍ ആശുപത്രിയിലെത്തി. താഴിട്ട ഷട്ടറുകള്‍ക്കും വാതിലുകള്‍ക്കും മുന്നില്‍ നൂറിലധികം ജീവനക്കാര്‍ കുത്തിയിരുന്നു. മാനേജ്മ​െൻറിന് മനസ്സലിഞ്ഞ് ആശുപത്രി തുറക്കുമെന്ന പ്രതീക്ഷയോടെ... തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് ഭൂരിഭാഗവും. ഭര്‍ത്താവി​െൻറ ചികിത്സ, മക്കളുടെ പഠനം, വീട്ടുവാടക... പ്രാരാബ്ദങ്ങളുടെ പെരുംഭാണ്ഡമാണ് നിറകണ്ണുകളോടെ അവർ തുറന്നിട്ടത്. അമ്പത് പിന്നിട്ടവരെ പോലെ മറ്റുള്ളവര്‍ക്കും പുതിയ ജോലി കണ്ടെത്തൽ ആശങ്ക തന്നെയാണ്. കുറഞ്ഞ ചെലവില്‍ ചികിത്സ ലഭിച്ചിരുന്നതിനാല്‍ ചാലക്കുടിക്കാർ ഏറെ ആശ്രയിച്ചത് ഈ ആശുപത്രിയെയാണ്. 50 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ബുധനാഴ്ച രാവിലെയാണ് ആശുപത്രി പൂട്ടിയത്. സാമ്പത്തിക ബാധ്യത മൂലം പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് മാനേജ്‌മ​െൻറി​െൻറ വിശദീകരണം. 25 ലക്ഷം രൂപ പ്രതിമാസം ചെലവ് വരും. അത്ര തുക വരവ് ഇല്ല. ശമ്പളം പരിഷ്‌ക്കരിക്കുമ്പോള്‍ ഉണ്ടാവുന്ന ബാധ്യത വേറെ. ഈ സാഹചര്യത്തിലാണ് ആശുപത്രി അടച്ചിടുന്നതെന്ന് മാനേജ്മ​െൻറ് പ്രതിനിധി അറിയിച്ചു. ആനുകൂല്യം നൽകി ആശുപത്രി അടച്ചിടാനാണ് തീരുമാനം. ഞായറാഴ്ച മാനേജ്മ​െൻറുമായി നഗരസഭയും നഴ്‌സുമാരുടെ സംഘടനയും നടത്തുന്ന ചര്‍ച്ചയിലാണ് ജീവനക്കാരുടെ പ്രതീക്ഷ.
Show Full Article
TAGS:LOCAL NEWS 
Next Story