Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി ഉപജില്ല...

ചാലക്കുടി ഉപജില്ല കലോത്സവം തുടങ്ങി

text_fields
bookmark_border
കൊരട്ടി: കൗമാര പ്രതിഭകളുടെ കഴിവുകൾ മാറ്റുരക്കുന്ന ചാലക്കുടി ഉപജില്ല കലോത്സവത്തിന് കൊരട്ടിയിൽ തിരിതെളിഞ്ഞു. 86 വിദ്യാലയങ്ങളിൽനിന്ന് ഏഴായിരത്തോളം വിദ്യാർഥികൾ മാറ്റുരക്കും. ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കുമാരി ബാലൻ അധ്യക്ഷത വഹിച്ചു. ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ മുഖ്യാതിഥിയായി . ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ്, വിദ്യാഭ്യാസ ഓഫിസർ എ. പ്രസൂനൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെയ്നി ജോഷി, സി. ലീറോസ്, പി.ടി.എ പ്രസിഡൻറ് എം.കെ. സുനിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിസി ജോസ്, ഡെയ്സി ഡേവിസ്, ഷാജൻ എന്നിവർ സംസാരിച്ചു. എട്ട് വേദികളിലായി നാല് ദിവസം നീളുന്ന മത്സരങ്ങൾ ശനിയാഴ്ച സമാപിക്കും. സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡൻറ് കെ.കെ. ഷീജു ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story