Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനരേന്ദ്ര മോദി...

നരേന്ദ്ര മോദി പോക്കറ്റടിക്കാരനായി ^രമേശ് ചെന്നിത്തല

text_fields
bookmark_border
നരേന്ദ്ര മോദി പോക്കറ്റടിക്കാരനായി -രമേശ് ചെന്നിത്തല ഇരിങ്ങാലക്കുട: പ്രധാനമന്ത്രിയായി തെരെഞ്ഞടുക്കപ്പെട്ടപ്പോള്‍ താന്‍ ഇന്ത്യയുടെ കാവല്‍ക്കാരനായിരിക്കുമെന്ന് പറഞ്ഞ നരേന്ദ്ര മോദി പോക്കറ്റടിക്കാരാനായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കത്തിന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു പിന്‍വലിക്കലും ജി.എസ്.ടിയും നാടിനെ അധഃപതിപ്പിച്ചു. ഇന്ത്യ ചരിത്രത്തി​െൻറ മുന്നിലോ പിന്നിലോ നടക്കാന്‍ കഴിയാത്ത സംഘടനയായ ആര്‍.എസ്.എസി​െൻറ അജണ്ടയാണ് മോദി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍ അധ്യക്ഷത വഹിച്ചു. എം.എസ്. അനില്‍ കുമാര്‍, ടി.വി. ചാര്‍ളി, വര്‍ഗീസ് പുത്തനങ്ങാടി, കെ.കെ. ശോഭനന്‍, ആേൻറാ പെരുമ്പിള്ളി, സോണിയ ഗിരി, കെ.എ. റിയാസുദ്ദീന്‍, ജോസഫ് ചാക്കോ, തോമസ് കോലങ്കണ്ണി നഗരസഭ ചെയര്‍ പേഴ്‌സൻ നിമ്യഷിജു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story