Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇതാണ് പൊലീസിെൻറ...

ഇതാണ് പൊലീസിെൻറ ജനമൈത്രി ഗവ.ടെക്നിക്കൽ സ്കൂളിൽ മർദനത്തിനിരയായ വിദ്യാർഥിക്ക് പൊലീസിെൻറ ഭീഷണി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഗവ. ടെക്നിക്കൽ സ്കൂളിൽ മർദനത്തിന് ഇരയായ വിദ്യാർഥിക്ക് പൊലീസി​െൻറ വിരട്ടലും ഭീഷണിയും. ഒമ്പതാം ക്ലാസുകാരൻ അഭിജിത്ത് ഉണ്ണിക്കാണ് അഡീഷനൽ എസ്.െഎയുടെ ഭീഷണികൂടി അനുഭവിക്കേണ്ടി വന്നത്. കേസ് ദുർബലപ്പെടുത്താൻ പൊലീസ് നീക്കം നടത്തുന്നതായി ആക്ഷേപമുയരുകയാണ്. ഇതുസംബന്ധിച്ച് കൊടുങ്ങല്ലൂർ സ്്റ്റേഷനിലെ അഡീഷനൽ എസ്.െഎക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് സംബന്ധമായ അന്വേഷണത്തിന് സ്കൂളിൽ എത്തിയപ്പോഴാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം ആശുപത്രിയിലും, വീട്ടിലുമായി ദിവസങ്ങളോളം ചികിത്സയിലായിരുന്ന അഭിജിത് സ്കൂളിൽ വന്ന് തുടങ്ങുന്നതേയുള്ളൂ. ശാരീരിക പ്രയാസങ്ങൾ ഇപ്പോഴും വിട്ട് മാറിയിട്ടില്ല. അന്വേഷണത്തിന് വരുമെന്നറിയിച്ചതിനാൽ അഭിജിത്തി​െൻറ അമ്മയും സ്ക്കൂളിൽ എത്തിയിരുന്നു. എന്നാൽ അമ്മയെ മാറ്റി നിർത്തിയാണ് 14കാരനായ അഭിജിത്തിന് നേരേ പൊലീസി​െൻറ വിരട്ടലുണ്ടായത്. അഭിജിത്തിനെ ആക്രമി സംഘം വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിക്കുകയാണുണ്ടായത്. ശരീരമാസകലം മർദനമേറ്റ് വേദനയിൽ പുളയുന്ന നിലയിലാണ് ഇൗ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കഴിയുന്നതിനിെട പൊലീസ് മൊഴിയെടുത്തപ്പോൾ ആക്രമി സംഘത്തിൽ 14ഒാളം വിദ്യാർഥികളുണ്ടായെന്ന് പറഞ്ഞിരുന്നു. ഇവരിൽ അറിയാവുന്ന അഞ്ച് ആക്രമികളുടെ പേരുകളും നൽകിയിരുന്നു. എന്നാൽ ഇത് നിഷേധിക്കുന്ന തരത്തിൽ ആക്രമണത്തിനിരയായ മകനെ കുറ്റക്കാരനാക്കും വിധമാണ് അഡീഷനൽ എസ്.െഎയുടെ പെരുമാറ്റമുണ്ടായതെന്നും, ചികിത്സാ രേഖകൾ വേണ്ട വിധം പരിശോധിക്കാൻ തയാറായില്ലെന്നും അഭിജിത്തി​െൻറ അമ്മ പറഞ്ഞു. വാദി പ്രതിയാകുമെെന്നാക്കെ പൊലീസ് സൂചിപ്പിച്ചതായും സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകുമെന്നും അമ്മ കൂട്ടിേച്ചർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story