Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാരുമാത്ര...

കാരുമാത്ര യു.പി.സ്കൂളില്‍ പൗൾട്രി ക്ലബ് തുടങ്ങി

text_fields
bookmark_border
കരൂപ്പടന്ന: മൃഗ സംരക്ഷണ വകുപ്പി​െൻറ നേതൃത്വത്തില്‍ കാരുമാത്ര യു.പി സ്കൂളില്‍ പൗള്‍ട്രി ക്ലബ് രൂപവത്കരിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ അധ്യക്ഷത വഹിച്ചു. പദ്ധതി പ്രകാരം സ്കൂളിലെ യു.പി വിഭാഗത്തിലെ 50 കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെയും, തീറ്റയും, മരുന്നും വിതരണം ചെയ്തു. പരിപാലന ക്രമം വിവരിക്കുന്ന കൈപ്പുസ്തകവും കുട്ടികള്‍ക്ക് നല്‍കി. രക്ഷിതാക്കളുടെ സഹായത്തോടെ കോഴികളെ വളര്‍ത്തി മുട്ടകള്‍ ശേഖരിച്ച് ആഴ്ചയിലൊരിക്കല്‍ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. സീമന്തിനി സുന്ദരൻ, പ്രധാനാധ്യാപിക ശോഭന പി.മേനോന്‍, ഡോ.പി.ഡി. സുരേഷ്, ടി.കെ. ഷംസുദ്ദീന്‍, ഡോ.വി.ബി. അജിതന്‍, അസി. ഫീല്‍ഡ് ഓഫിസര്‍ സുധ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story