Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹൃദയ കോളജില്‍...

സഹൃദയ കോളജില്‍ അന്താരാഷ്​ട്ര സെമിനാർ തുടങ്ങി

text_fields
bookmark_border
കൊടകര: സഹൃദയ കോളജിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദ വിഭാഗം നടത്തുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാർ തുടങ്ങി. കാനഡയില്‍നിന്നുള്ള രംഗകല വിദഗ്ധൻ ഇയാന്‍ മോസ്ദന്‍ ഉദ്ഘാടനം ചെയ്തു. 'സാഹിത്യത്തില്‍ യാഥാർഥ്യത്തി​െൻറ പ്രതിഫലനം' വിഷയത്തിലാണ് സെമിനാര്‍. മാനേജര്‍ ഫാ. ലാസര്‍ കുറ്റിക്കാടന്‍ , എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, പ്രിന്‍സിപ്പൽ ഡോ. കെ.ജെ. ആൻറണി, വൈസ് പ്രിന്‍സിപ്പൽ ഡോ. എം.ജെ. റാണി എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എം.വി. നാരായണന്‍ , ചേതന കോളജ് പ്രിന്‍സിപ്പൽ ഡോ. മുരളീധരന്‍, വിജയരാജ മല്ലിക, ഫാ. ഡോ. ബെന്നി ബെനഡിക്റ്റ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടത്തി. 150ലേറെ വിദ്യാർഥി, അധ്യാപക പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ വെള്ളിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story