Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതികാട്ടികുളം...

മതികാട്ടികുളം പുല്ലുമൂടി നശിക്കുന്നു

text_fields
bookmark_border
നെല്ലായി: മുരിയാട് ഗ്രാമപഞ്ചായത്തിലെ മതികാട്ടി കുളം പുല്ലുമൂടി നശിക്കുന്നു. പ്രദേശത്തെ കാര്‍ഷിക സമൃദ്ധിക്ക് മുഖ്യഘടകമായ കുളം അവഗണിക്കപ്പെട്ടുകിടക്കുകയാണ്. പഞ്ചായത്തിലെ വെള്ളിലംകുന്നിന് സമീപമാണ് വിസ്തൃതമായ മതികാട്ടികുളം. പുല്ലും പാഴ്‌ച്ചെടികളും ചണ്ടിയും നിറഞ്ഞ കുളം നശിക്കുകയാണ്. അടുത്തകാലം വരെ മേഖലയിലെ നെല്‍കൃഷിക്കാര്‍ ഈ കുളത്തിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കിയിരുന്നത്. ജലസേചന പദ്ധതികളും കനാലുകളും വന്നതോടെ കുളം ഉപയോഗിക്കാതായി. വേനല്‍കാലത്ത് സമീപപ്രദേശങ്ങളിലെ കിണറുകളില്‍ ജലവിതാനം നിലനിര്‍ത്തുന്നതിന് ഈ കുളത്തി​െൻറ സാമീപ്യം സഹായകമാണ്. കുളം പുനരുദ്ധരിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story