Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇടതുമുന്നണി...

ഇടതുമുന്നണി പിരിച്ചുവിടണം ^രമേശ് ചെന്നിത്തല

text_fields
bookmark_border
ഇടതുമുന്നണി പിരിച്ചുവിടണം -രമേശ് ചെന്നിത്തല കയ്പമംഗലം: കായല്‍ കൈയേറ്റം നടത്തി രാജിവെക്കേണ്ടിവന്ന തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഇടത് മന്ത്രിസഭയും മുന്നണിയും രണ്ട് തട്ടിലായ സാഹചര്യത്തില്‍ ഇടതുമുന്നണി പിരിച്ചുവിടുകയാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥക്ക് കയ്പമംഗലത്ത് നല്‍കിയ സ്വീകരണ സേമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭായോഗം നടക്കുമ്പോള്‍ ഇ. ചന്ദ്രശേഖര​െൻറ ഓഫിസില്‍ സമാന്തര മന്ത്രിസഭ യോഗം ചേരുകയായിരുന്നു സി.പി.ഐ മന്ത്രിമാര്‍. ഇതില്‍പരം എന്ത് ഭിന്നതയും നാണക്കേടുമാണ് ഇനി വരാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ കെ.എഫ്. ഡൊമിനിക് അധ്യക്ഷത വഹിച്ചു. കെ.സുധാകരന്‍, ബെന്നി ബഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.പി. മോഹനന്‍, വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, ജോണി നെല്ലൂര്‍, കെ.കെ. അഫ്‌സല്‍, സി.സി. ശ്രീകുമാര്‍ തുടങ്ങിയവരും സംസാരിച്ചു. മുനയത്ത് മലമ്പാമ്പിനെ പിടികൂടി കാട്ടൂര്‍: മുനയത്ത് മലമ്പാമ്പിനെ പിടികൂടി. പണിക്കവീട്ടില്‍ നാസറി‍​െൻറ വീട്ടിലെ കോഴിക്കൂട്ടില്‍നിന്നാണ് പാമ്പിനെ പിടികൂടിയത്. കോഴിക്കൂട്ടിലുണ്ടായിരുന്ന ഒമ്പത് കോഴികളില്‍ അഞ്ചെണ്ണത്തിനെയും വിഴുങ്ങിയ നിലയിലായിരുന്നു. വന്യജീവി സംരക്ഷകന്‍ ഫിലിപ് കൊറ്റനെല്ലൂര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story