Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിഡ്​സ്​ ഫെസ്​റ്റ്​:...

കിഡ്​സ്​ ഫെസ്​റ്റ്​: നാഷനൽ ഹുദാ ഒരുമനയൂർ ജേതാക്കൾ

text_fields
bookmark_border
കേച്ചേരി: വിദ്യ കൗൺസിൽ തൃശൂർ റീജ്യൻ കിഡ്സ് ഫെസ്റ്റിൽ നാഷനൽ ഹുദാ സെൻട്രൽ സ്കൂൾ ഒരുമനയൂർ ഒാവറോൾ കിരീടം നേടി(154 പോയൻറ്). പട്ടാമ്പി മൗണ്ട് ഹിറാ ഇംഗ്ലീഷ് സ്കൂൾ രണ്ടാം സ്ഥാനവും അൻസാർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കാറ്റഗറി ഒന്നിൽ നാഷനൽ ഹുദാ സെൻട്രൽ സ്കൂൾ ഒരുമനയൂർ ഒന്നാം സ്ഥാനവും മൗണ്ട് ഹിറാ ഇംഗ്ലീഷ് സ്കൂൾ പട്ടാമ്പി രണ്ടാം സ്ഥാനവും അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ കേച്ചേരി മൂന്നാം സ്ഥാനവും കാറ്റഗറി രണ്ടിൽ അൻസാർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ് ഒന്നാം സ്ഥാനവും നാഷനൽ ഹുദാ സെൻട്രൽ സ്കൂൾ ഒരുമനയൂർ രണ്ടാം സ്ഥാനവും മൗണ്ട് ഹിറാ ഇംഗ്ലീഷ് സ്കൂൾ പട്ടാമ്പി മൂന്നാം സ്ഥാനവും നേടി. നടൻ ഇർഷാദ് മേള ഉദ്ഘാടനം ചെയ്തു. വിദ്യ കൗൺസിൽ ഡയറക്ടർ ഡോ. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.എ. ആദം, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം, യു.വി. ജമാൽ, എം.എം. സലിം, പ്രിൻസിപ്പൽ സുപ്രിയ സുബ്രഹ്മണ്യൻ, അഡ്മിനിസ്ട്രേറ്റർ അബ്ദുസ്സമദ്, മുസ്തഫ, ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിലെ 13ഒാളം സ്കൂളുകളിൽ നിന്ന് 450 ലധികം കുരുന്ന് പ്രതിഭകൾ ഫെസ്റ്റിൽ മാറ്റുരച്ചു. ടിപ്പു സുൽത്താൻ ചരിത്രത്തി​െൻറ നേർവായന ചർച്ച സംഗമം തൃശൂർ: സോളിഡാരിറ്റി തൃശൂർ ജില്ല കമ്മിറ്റി വെള്ളിയാഴ്ച സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ 'ടിപ്പു സുൽത്താൻ ചരിത്രത്തി​െൻറ നേർവായന' ചർച്ച സംഗമം സംഘടിപ്പിക്കുന്നു. പ്രഫ. എം.എം. നാരായണൻ, കെ.കെ. കൊച്ച്, ഡോ. മുസ്തഫ കമാൽ പാഷ, ഡോ. അജയ്ശേഖർ, കെ.ടി. ഹുസൈൻ, വി.ആർ. അനൂപ്, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, ജില്ല പ്രസിഡൻറ് പി.ബി. ആരിഫ് മുഹമ്മദ് എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story