Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃപ്രയാർ ഏകാദശി:...

തൃപ്രയാർ ഏകാദശി: അംഗുലീയാംഗം കൂത്ത്​ ആരംഭിച്ചു

text_fields
bookmark_border
തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ച അപൂർവ അനുഷ്ഠാനമായ അംഗുലീയാംഗം കൂത്ത് ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചപൂജക്കുശേഷം നടയടച്ചു. തുടർന്ന് 'കണ്ടേൻ സീതയെ' എന്ന അലർച്ചയോടെ ഹനുമാ‍​െൻറ വേഷത്തിൽ ചാക്യാർ ക്ഷേത്ര മുഖമണ്ഡപത്തിലേക്ക് പ്രവേശിച്ചതോടെ കൂത്ത് ആരംഭിച്ചു. മാണി വാസുദേവ ചാക്യാർ, രാധ നങ്ങ്യാർ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ നമ്പ്യാർ എന്നിവരാണ് അരങ്ങത്ത് വേഷമിട്ടത്. രാമായണത്തിലെ സുന്ദരകാണ്ഠത്തിലെ സീതാദേവി ദർശനം കഴിഞ്ഞ ഹനുമാ‍​െൻറ വരവിനെ ആസ്പദമാക്കിയാണ് കഥ. കാണികളുടെ സാന്നിധ്യം ആവശ്യമില്ലാത്ത അപൂർവം ക്ഷേത്രങ്ങളിൽ മാത്രം അവതരിപ്പിച്ചുവരുന്നതാണ് ഇൗ കലാരൂപം.
Show Full Article
TAGS:LOCAL NEWS 
Next Story