Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനം വകുപ്പറിയാതെ...

വനം വകുപ്പറിയാതെ ചികിത്സക്കി​െട കൊമ്പൻ ഗണപതിയെ കടത്തി

text_fields
bookmark_border
തൃശൂർ: വനം വകുപ്പി​െൻറ അധീനതയിൽ ചികിത്സയിലിരുന്ന കൊമ്പനെ വകുപ്പ് അധികൃതർ അറിയാതെ കടത്തി. മാള അന്നമനട കുമ്പിടിയിലെ പറമ്പിൽ ചികിത്സയിലായിരുന്ന കൊമ്പൻ വളഞ്ഞമ്പലം ഗണപതിയെ ആണ് വനംവകുപ്പറിയാതെ കടത്തിയത്. ക്രൂരമർദനമേറ്റ് അവശനായ കൊമ്പനെ കുറിച്ചുള്ള മാധ്യമവാർത്തകളെ തുടർന്നാണ് വനംവകുപ്പും ആനപ്രേമികളും രംഗത്തെത്തിയത്. വനംവകുപ്പ് ഇടപെട്ട് ആനപ്രേമികളുടെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ കടത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡിലെ അംഗത്തിന് ബന്ധമുള്ള പെരുമ്പാവൂരിലെ ഒരാളുടെ പറമ്പിലേക്കാണ് കൊണ്ടുപോയതെന്ന് അറിയുന്നു. പൂരപ്പറമ്പുകളിലെ താരപ്രമാണിയും ഗജനിരകളിലെ പ്രധാനിയുമായിരുന്ന വളഞ്ഞമ്പലം ഗണപതി 2014 ഫെബ്രുവരിയിൽ എറണാകുളത്ത് തേവര മട്ടമ്മലിൽ പാപ്പാനെ കൊലപ്പെടുത്തിയതിനുശേഷം മാറ്റി നിർത്തപ്പെട്ടിരിക്കുകയായിരുന്നു. ഉത്സവ എഴുന്നള്ളിപ്പുകൾ ഇല്ലാതായതോടെ ഗണപതിയുടെ ജീവിതം ദുരിതത്തിലായി. ക്രൂരമർദനത്തിനിരയാക്കി ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെട്ടു. മാധ്യമവാർത്തയെ തുടർന്ന് വനം വകുപ്പ് ഇടപെട്ടു. ആനയുടെ ഉടമയായ ഈശ്വരപിള്ളക്കെതിരെ കേസെടുത്തു. ആനയെ കടത്തിയത് വനം വകുപ്പി​െൻറ വീഴ്ചയാണെന്ന ആരോപണവുമുയർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story