Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപേര് റൂബൻ, നാട്...

പേര് റൂബൻ, നാട് ഫ്രാൻസ്, ഭാഷ മലയാളം

text_fields
bookmark_border
ചെറുതുരുത്തി: ഫ്രാൻസിൽനിന്ന് മാതാവിനോടൊപ്പം വിമാനത്തിൽ കയറിയപ്പോൾ റൂബൻ അഗസ്റ്റിൻ എന്ന നാലുവയസ്സുകാരൻ സ്വപ്നത്തിൽപോലും വിചാരിച്ചുകാണില്ല ഇത്രയധികം കൂട്ടുകാരെ കേരളത്തിൽ കിട്ടുമെന്ന്. അമ്മ വിവിയാൻസേയ്റ്ററിനോട് തനി മലയാള ഭാഷയിൽ ഐസ്ക്രീം ആവശ്യപ്പെടാൻ പറ്റുമെന്ന്. ചെറുതുരുത്തി ഗവ. എൽ.പി സ്കൂളിലാണ് ഫ്രാൻസിൽനിന്നുള്ള റൂബൻ അതിഥിയായെത്തിയത്. അമ്മ വിവിയാൻസേയ്റ്റർ കലാമണ്ഡലത്തിൽ നങ്ങ്യാർകൂത്ത് വിദ്യാർഥിയാണ്. മകൻ മലയാളം പഠിക്കെട്ട എന്ന് കരുതിയാണ് സർക്കാർ വിദ്യാലയം തന്നെ തെരഞ്ഞെടുത്തതെന്ന് അവർ പറഞ്ഞു. യു.കെ.ജിയിൽ റൂബനെ പഠിപ്പിക്കുന്ന അധ്യാപിക ശ്രീജയും സന്തോഷത്തിലാണ്. വേഗത്തിൽ ഭാഷ പഠിച്ചെടുക്കുന്നുണ്ടെന്ന് അധ്യാപിക പറഞ്ഞു. നീലക്കണ്ണുള്ള, ചെമ്പൻ തലമുടിക്കാരൻ റൂബൻ സഹപാഠികൾക്ക് ആദ്യം കൗതുകമായിരുന്നു. എന്നാൽ, അവൻ മറ്റ് കുട്ടികളിൽ ഒരാളാകാൻ ഏറെ സമയമെടുത്തില്ല. സ്കൂളിൽ സഹപാഠികൾക്കൊപ്പം നിലത്ത് കാൽമെടഞ്ഞിരുന്നാണ് ഇപ്പോൾ റൂബൻ ഉച്ചഭക്ഷണം കഴിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story