Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right50-ാം വാർഷികാഘോഷ...

50-ാം വാർഷികാഘോഷ സംഘാടക സമിതി

text_fields
bookmark_border
ചാവക്കാട്: സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എടക്കഴിയൂർ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സംഘാടക സമിതി രൂപവത്കരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ.പി. ബഷീർ അധ്യക്ഷത വഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ഷഹർബാൻ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം ടി.എ. ഐഷ, ആർ.പി. സിദ്ദീഖ്, പി.ടി.എ പ്രസിഡൻറ് ഹംസ, ഷെമീം അഷ്റഫ്, ഇ.വി. മുഹമ്മദലി, കെ.എം. ഹൈദരലി, ഡോ. ഹക്കീം, കെ.എം. സീനത്ത്, കെ. അലി, വി. സജിത്ത്, ഷീൻ സി. ജോൺ, എൻ.ജെ‌. ജയിംസ് എന്നിവർ സംസാരിച്ചു. സി.എൻ. ജയദേവൻ എം.പി, കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമർ മുക്കണ്ടത്ത്, ജില്ല പഞ്ചായത്തംഗം ടി.എ. ഐഷ എന്നിവരെ രക്ഷാധികാരികളായും കെ.എം. ഹൈദരലി മന്ദലാംകുന്ന് ചെയർമാനും വി.ഒ. ജയിംസ്, മുസ്തഫ, കുഞ്ഞുമുഹമ്മദ്, കരീം, ആർ.വി. മുഹമ്മദാലി, ഷാജിത, അലി എന്നിവർ വൈസ് ചെയർമാൻമാരായും എൻ.വി. മുഹമ്മദലി, സുലൈമു വലിയകത്ത്, സി. മുഹമ്മദാലി, നഫീസക്കുട്ടി, മജീദ്, ടി.വി. സുരേന്ദ്രൻ, വി.എം. കരീം, ബാദുഷ, സീനത്ത്, ഷാഫി, സെയ്തലവി തുടങ്ങിയവരെ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായും െതരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story