Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിലവർധിപ്പിച്ചാൽ കർശന...

വിലവർധിപ്പിച്ചാൽ കർശന നടപടിയെന്ന് ഗുരുവായൂരിലെ ഹോട്ടലുകാർക്ക് മുന്നറിയിപ്പ്​

text_fields
bookmark_border
ചാവക്കാട്: ജി.എസ്.ടിയുടെ മറവിൽ ഭക്ഷ്യ സാധനങ്ങൾക്ക് വിലവർധിപ്പിച്ചാൽ കർശന നടപടിയെന്ന് ഗുരുവായൂരിലെ ഹോട്ടലുകാർക്ക് മുന്നറിയിപ്പ്. വ്യാഴാഴ്ച ചാവക്കാട് താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചാവക്കാട് താലൂക്ക് തല ഭക്ഷ്യോപദേശക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ശബരിമല സീസണും ഏകാദശി വിളക്ക് സമയവുമായതിനാല്‍ രാജ്യത്തി​െൻറ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് തീർഥാടകര്‍ വരുന്ന സന്ദര്‍ഭമായതിനാൽ ഗുരുവായൂരിലെ ഹോട്ടലുകളില്‍ വിലനിയന്ത്രണം പാലിക്കൽ, പൊതുജനങ്ങള്‍ കാണത്തക്കവിധം വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കൽ, ഹോട്ടല്‍ പരിസരവും പാചകം ചെയ്യുന്ന സ്ഥലങ്ങളും ശൗചാലയവും വൃത്തിയായി സൂക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഉടമകള്‍ക്ക് കര്‍ശന നിർദേശം നല്‍കി. ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാകാതിരിക്കുന്നതിന് എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് ഭാരവാഹികള്‍ ഉറപ്പ് നൽകി. ക്രമേക്കടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഹോട്ടലുകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകള്‍ നടത്തുന്നതിന് ആവശ്യമായ വെള്ളത്തി​െൻറ ലഭ്യതയെക്കുറിച്ചുള്ള ആശങ്ക അസോസിയേഷന്‍ പ്രതിനിധികള്‍ യോഗത്തി​െൻറ ശ്രദ്ധയില്‍പെടുത്തി. ഭക്ഷ്യവസ്തുക്കളിലും ചായപ്പൊടി, പച്ചക്കറി, മത്സ്യ മാംസാദികളിലും വിഷാംശങ്ങള്‍ കലര്‍ത്തുെന്നന്ന അംഗങ്ങളുടെ പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍ അറിയിച്ചു. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തെ കുറിച്ചുള്ള പരാതിയില്‍ അത്തരം കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ എ.കെ. സതീഷ്‌കുമാര്‍ ഉറപ്പ് നല്‍കി. സപ്ലൈകോ ആട്ടക്കെതിരെ ചില കോണുകളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതവും നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചാരണമാണിതെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. പോഷക ഗുണം വർധിപ്പിച്ച സമ്പൂര്‍ണ ആട്ടയാണ് റേഷന്‍ കടകളിലൂടെ 15 രൂപക്ക് ലഭ്യമാകുന്നതെന്നും പൊതുവിപണിയില്‍ 50 രൂപ വരുന്ന ആട്ടയാണ് ഇത്ര വിലക്കുറവില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹോട്ടലുകളുടെയും പൊതുവിപണിയിലെയും പരിശോധനകള്‍ കര്‍ശനമാക്കുന്നതി​െൻറ ഭാഗമായി സിവില്‍ സപ്ലൈസ്, ഫുഡ് സേഫ്ടി, ലീഗല്‍ മെട്രോളജി, ഹെല്‍ത്ത്, പൊലീസ്, സെയില്‍സ് ടാക്‌സ് (ജി.എസ്.ടി) വകുപ്പുകള്‍ ഉള്‍പ്പെടുത്തി സംയുക്ത പരിശോധന ഗുരുവായൂരുൾെപ്പടെ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഉടന്‍ നടത്താനും തീരുമാനിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അസി. താലൂക്ക് സപ്ലൈ ഓഫിസര്‍ സൈമണ്‍ ജോസ്, രാജീവ് സൈമണ്‍ (ഫുഡ് സേഫ്ടി ഇന്‍സ്‌പെക്ടര്‍), വിവിധ കക്ഷി പ്രതിനിധികളായ എം.കെ. ഷംസുദ്ദീൻ, ടി.പി. ഷാഹു, പി.കെ. സെയ്താലിക്കുട്ടി, നാട്ടിക ഉപഭോക്തൃസമിതി ഭാരവാഹി സോമന്‍, സപ്ലൈകോ അസി. മാനേജര്‍ ടി.ആർ. ജോസഫ്, എ.എല്‍. ആൻറണി, സി.വി. ശ്രീനിവാസൻ, ടി.എ. ഗോപി, എം. മോഹന്‍ദാസ്, സി. ബിജിലാല്‍, ജി.കെ. പ്രകാശന്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story