Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിപ്പൂ​രിൽ 1.91...

കരിപ്പൂ​രിൽ 1.91 കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 1.91 കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസാണ് (ഡി.ആർ.െഎ) 6.294 കിലോ സ്വർണം പിടിച്ചത്. കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ കറുത്തേടത്ത് വീട്ടിൽ ശിഹാബുദ്ദീൻ (35), നരിക്കുനി മുട്ടാഞ്ചേരി ഇടക്കണ്ടിയിൽ വീട്ടിൽ സജീർ (29) എന്നിവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. ശിഹാബുദ്ദീൻ വ്യാഴാഴ്ച പുലർച്ചെ 3.30ന് ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ഇയാളുടെ ബാഗേജിൽ റീചാർജബിൾ ഫാനിനകത്തായിരുന്നു സ്വർണം. 116 ഗ്രാം വീതമുള്ള 27 സ്വർണബിസ്കറ്റുകളായാണ് ഒളിപ്പിച്ചത്. ശിബാഹുദ്ദീനിൽ നിന്ന് മാത്രം 95.82 ലക്ഷം രൂപ വിലയുള്ള 3.147 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. സജീർ രാവിലെ ഒമ്പതിന് അബൂദബിയിൽ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ബാഗേജിൽ മ്യൂസിക് സിസ്റ്റത്തി​െൻറ ബാറ്ററിക്കടിയിലായിരുന്നു സ്വർണം. 116 ഗ്രാം വീതമുള്ള 27 സ്വർണബിസ്കറ്റുകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. 95.84 ലക്ഷം രൂപ വിലയുള്ള 3.1475 കിലോഗ്രാം വരുമിത്. ഒരേ സംഘത്തിന് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് നിഗമനം.
Show Full Article
TAGS:LOCAL NEWS 
Next Story