Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

മന്ത്രിസഭയോഗത്തിൽനിന്ന് വിട്ടുനിന്നത് സി.പി.ഐക്ക് ഗുണകരമല്ല –മന്ത്രി എ.കെ. ബാലൻ

text_fields
bookmark_border
നാദാപുരം: മുന്നാക്ക സമുദായത്തിലെ പാവങ്ങൾക്ക് ദേവസ്വം ബോർഡിൽ സംവരണം, വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതുൾപ്പെടെ ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ട മന്ത്രിസഭ യോഗത്തിൽനിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടുനിന്നത് ഗുണകരമല്ലെന്ന് മന്ത്രി എ.കെ. ബാലൻ. സി.പി.െഎ വിട്ടുനിന്നതോടെ കൂട്ടുത്തരവാദിത്തത്തിന് നിരക്കാത്ത സന്ദേശമാണ് പുറത്തുവന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കല്ലാച്ചിയിൽ വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അേദ്ദഹം. തോമസ് ചാണ്ടിക്കെതിരെയുള്ള നടപടിയിൽ സ്വാഭാവികമായ കാലതാമസമാണുണ്ടായത്. അത് വീഴ്ചയായി കാണാനാവില്ല. മുന്നണിമര്യാദയുടെ പേരിൽ എൽ.ഡി.എഫി​െൻറ കാഴ്ചപ്പാട് ചെറിയ പാർട്ടിയെന്നോ വലിയ പാർട്ടിയെന്നോ വ്യത്യാസമില്ലാതെ അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതാണ്. തീരുമാനങ്ങൾ ഘടകകക്ഷികളെ അടിച്ചേൽപിക്കാൻ കഴിയില്ല. കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിന് ശേഷം വളരെ സംതൃപ്തിയോടെയാണ് കാനം പ്രതികരിച്ചത്. പിന്നെ എന്ത് സംഭവിച്ചെന്ന് അറിയില്ല. രണ്ട് കലക്ടർമാരുടെ റിപ്പോർട്ടുകൾ ഗൗരവമുള്ളതാണ്. അതിനാൽ എ.ജിക്ക് വിട്ടു. എ.ജിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ. അതുമായി ബന്ധെപ്പട്ട് പൊതുധാരണയിലെത്തിയതാണ്. പിന്നെ എന്തിന് മാറിനിന്നു എന്നുള്ളത് സി.പി.ഐ ആണ് വ്യക്തമാക്കേണ്ടത്. നയപരമായി എൽ.ഡി.എഫ് തീരുമാനമെടുത്താൽ പിന്നീട് സംശയത്തി​െൻറ ആവശ്യമില്ല. തോമസ് ചാണ്ടിയുടെ രാജിയുടെ ക്രഡിറ്റ് ഹോൾസെയിൽ എന്നോ റീട്ടെയിൽ എന്നോ ഇല്ലെന്നും എല്ലാവർക്കും കൂടിയുള്ളതാണെന്നും ഉമ്മൻ ചാണ്ടിയുടെ ഭരണത്തിൽ മന്ത്രി ബാബുവിനെതിരെ കോടതി പരാമർശമുണ്ടായപ്പോൾ രാജിക്കത്ത് സ്റ്റേ ലഭിക്കുന്നതുവരെ ഉമ്മൻ ചാണ്ടി കീശയിലിട്ട് നടന്നതെന്ന് ഓർക്കണമെന്നും മന്ത്രി പറഞ്ഞു
Show Full Article
TAGS:LOCAL NEWS 
Next Story