Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല സമ്മേളനം തുടങ്ങി

ജില്ല സമ്മേളനം തുടങ്ങി

text_fields
bookmark_border
പാവറട്ടി: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷ​െൻറ ജില്ല സമ്മേളനം പാവറട്ടിയിൽ തുടങ്ങി. ജോളി വില്ല റിസപ്ഷൻ സ​െൻററിലെ ഇ.കെ. ശങ്കരൻ നഗറിൽ സംസ്ഥാന സെക്രട്ടറി പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കെ.വി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. 15 യൂനിറ്റിലെ പ്രതിനിധികൾ സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്. പ്രചാരണ ജാഥയുടെ ഭാഗമായി സ്വരൂപിച്ച തുക യൂനിറ്റുകളിലെ നിർധനരായ നാലുപേർക്ക് വിതരണം ചെയ്യും. തെരഞ്ഞെടുത്ത വീടുകളിൽ സൗജന്യ വൈദ്യുതീകരണവും നടത്തും. വെള്ളിയാഴ്ച സമാപന സമ്മേളനം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല വൈസ് പ്രസിഡൻറുമാരായ എം.കെ. ജോസ്, ഇ.ഒ. ജോണി, ജില്ല സെക്രട്ടറി കെ.ബി. മണിലാൽ, ട്രഷറർ സി.ആർ. തോമസ് സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് വി.എസ്. സജീവൻ സംഘടന റിപ്പോർട്ടും പി. തമ്പാൻ ഒാഡിറ്റിങ് റിപ്പോർട്ടും അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story