Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.വി. ശ്രീവത്സൻ...

എ.വി. ശ്രീവത്സൻ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​

text_fields
bookmark_border
അന്തിക്കാട്: ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി സി.പി.എമ്മിലെ എ.വി. ശ്രീവത്സനെ തെരഞ്ഞെടുത്തു. എൽ.ഡി.എഫ് ധാരണ പ്രകാരം 23 മാസ കാലാവധി അവസാനിച്ചതിനെ തുടർന്ന് സി.പി.ഐയിലെ കെ.എം. കിഷോർ കുമാർ പ്രസിഡൻറ് സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് എ.വി. ശ്രീവത്സനെ പ്രസിഡൻറായി തെരഞ്ഞെടുത്തത്. നാലാം വാർഡ് അംഗമാണ്. വരണാധികാരി. അന്തിക്കാട് സബ് രജിസ്ട്രാർ മാത്യു വർഗീസ് മുമ്പാകെ സത്യവാചകം ചൊല്ലി പ്രസിഡൻറായി അധികാരമേറ്റു.15 അംഗ പഞ്ചായത്തിൽ യു.ഡി.എഫിന് രണ്ട് അംഗങ്ങൾ മാത്രമാണ്. ഇവർ മത്സരിക്കാൻ തയാറായില്ല. അനുമോദന യോഗത്തിൽ വൈസ് പ്രസിഡൻറ് ജ്യോതി രാമൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ് കെ.എം.കിഷോർ കുമാർ, വി.എ. ദിവാകരൻ, വി.എൻ. സുർജിത്ത്, ടി. ഐ. ചക്കോ,സുബിൻ കാരാമാക്കൽ, സി.കെ. കൃഷ്ണകുമാർ ,ഷാജു മാളിയേക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story