Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടമ്മയുടെ മരണം...

വീട്ടമ്മയുടെ മരണം കൊലയെന്ന്​ സ്​ഥിരീകരിച്ചു; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
വീട്ടമ്മയുടെ മരണം കൊലയെന്ന് സ്ഥിരീകരിച്ചു; പ്രതി അറസ്റ്റിൽ കാസർകോട്: ഇരിയ പൊടുവടുക്കത്ത് കുളിമുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന യുവാവ് അറസ്റ്റിൽ. പൊടുവടുക്കം ധർമശാസ്താ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അമ്പൂട്ടി നായരുടെ ഭാര്യ സി. ലീലയാണ് (56) ബുധനാഴ്ച മരിച്ചത്. ഇവരുടെ വീട്ടിൽ തേപ്പുജോലിക്കെത്തിയ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അപുൽ ഷേക്കിനെയാണ് (20) പൊലീസ് അറസ്റ്റ്ചെയ്തത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് വീടിനകത്തെ കുളിമുറിയിൽ ലീലയെ മരിച്ചനിലയിൽ കണ്ടത്. കോളജ് വിട്ടെത്തിയ മകൻ പ്രജിത്താണ് മൃതദേഹം ആദ്യം കണ്ടത്. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ലീല പതിവായി ധരിക്കാറുള്ള സ്വർണമാല കാണാതായത് മകൻ പ്രജിത്ത് തിരിച്ചറിഞ്ഞതാണ് കൊലപാതകത്തി​െൻറ ചുരുളഴിയാൻ ഇടയാക്കിയത്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തു ഞെരിച്ചതാണ് മരണകാരണമെന്ന് സൂചന ലഭിച്ചതോടെയാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനായത്. കുളിമുറിയിലേക്ക് പോയപ്പോൾ അവിടെയെത്തിയ, വീട്ടിൽ തേപ്പുജോലി ചെയ്യുകയായിരുന്ന അപുൽഷേക്കിനെ ലീല വഴക്കുപറഞ്ഞപ്പോൾ ഇയാൾ കഴുത്തു ഞെരിെച്ചന്നും കുഴഞ്ഞുവീണ ലീലയുടെ കഴുത്തിൽനിന്ന് സ്വർണമാല ഊരി തൂവാലയിൽ പൊതിഞ്ഞ് കൈക്കലാക്കിയെന്നുമാണ് പൊലീസ് പറയുന്നത്. മകൻ പ്രജിത്തും വീട്ടുകാരും മാല തിരയുന്നതിനിടെ അപുൽേഷക്ക് അവരുടെ ശ്രദ്ധയിൽപെടാതെ മാല പുറത്തേക്ക് വലിച്ചെറിയുകയാണുണ്ടായതെന്നും പറയുന്നു. ഇത് പിന്നീട് വീടി​െൻറ പിറകുവശത്തുനിന്ന് ലഭിച്ചു. സംശയത്തെ തുടര്‍ന്ന് ഇതേ വീട്ടില്‍ തേപ്പുജോലിയിലേര്‍പ്പെട്ട അഞ്ച് ബംഗാൾ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story