Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുണ്ടുംകുഴിയും നിറഞ്ഞ് ...

കുണ്ടുംകുഴിയും നിറഞ്ഞ് നഗരം

text_fields
bookmark_border
തൃശൂർ: കുണ്ടുംകുഴിയും നിറഞ്ഞ് നഗരഗതാഗതം താറുമാറായി കിടക്കെ, നഗര പരിധിയിലെ തകർന്ന റോഡുകൾ അറ്റകുറ്റപ്പണി അടിയന്തരമായി നടപ്പാക്കണമെന്ന് നിർദേശിച്ച സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനം നാല് മാസമെത്തുമ്പോഴും നടപ്പായില്ല. സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനം തുടർനടപടികൾക്കായി എൻജിനീയറിങ് വിഭാഗത്തിന് കൈമാറിയ നിർദേശം കൗൺസിലിൽ പോലും ഇതുവരെയും എത്തിയിട്ടില്ല. നഗരത്തിലെ ശക്തൻ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി, പടിഞ്ഞാറെ കോട്ട, വടക്കേ ബസ് സ്റ്റാൻഡ്, പാട്ടുരായ്ക്കൽ, ചെട്ടിയങ്ങാടി ജങ്ഷൻ, കൂർക്കഞ്ചേരി, അയ്യന്തോൾ, ഒളരി, പൂങ്കുന്നം എന്നിവിടങ്ങളിലാണ് റോഡ് തകർന്ന് അപകടാവസ്ഥയിലുള്ളത്. ശക്തൻ നഗറിലെ റൗണ്ട് എബൗട്ടിലെ കുഴികൾ ഗതികെട്ട് കഴിഞ്ഞ ഓണക്കാലത്ത് പൊലീസ് കോൺക്രീറ്റ് ചെയ്ത് അടച്ചിരുന്നു.ഇതോടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി കോർപറേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഒറ്റ ദിവസം കൊണ്ട് പ്രവൃത്തികളുടെ ഓട്ടപ്രദക്ഷിണം നടത്തി അവസാനിപ്പിക്കുകയായിരുന്നു. പൊലീസ് അടച്ച ശക്തൻ സ്റ്റാൻഡിലെ കുഴികൾ വീണ്ടും തുറന്നു. ഇവിടെ അപകടങ്ങളും പതിവായി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴിയിൽ വീണ് കുരുക്കുണ്ടാവുന്നതും പതിവായി. തകർന്ന റോഡുകളിലും, ശ്രദ്ധയിൽപ്പെട്ടിട്ടുള്ള മറ്റിടങ്ങളിലും പ്രവൃത്തികൾ നടത്തുന്നതിന് നിലവിൽ എസ്റ്റിമേറ്റ് ഇല്ലാത്ത സാഹചര്യത്തിൽ രണ്ട് ദിവസത്തിനകം പുതിയ എസ്റ്റിമേറ്റ് തയാറാക്കി കൗൺസിലിൽ സമർപ്പിച്ച് അടിയന്തരമായി പ്രവൃത്തികൾ നടത്താനായിരുന്നു കഴിഞ്ഞ ജൂൈല നാലിന് ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലെ തീരുമാനം. ഇതോടൊപ്പം കോർപ്പറേഷനിലെ എല്ലാ ഡിവിഷനുകളിലും അടിയന്തര പാച്ച് വർക്ക് ആവശ്യമുള്ള റോഡുകളുടെ ലിസ്റ്റ് ജൂൈല ആറിന് മുമ്പ് അസി.എൻജിനീയർമാർക്ക് നൽകാനും കൗൺസിലർമാർക്ക് അറിയിപ്പ് നൽകുക, കൗൺസിലർമാരുടെ നിർദേശപ്രകാരം അടിയന്തര പാച്ച് വർക്ക് ആവശ്യമുള്ള മറ്റു റോഡുകളുടെ എസ്റ്റിമേറ്റ് ഒരാഴ്ചക്കകം തയാറാക്കി കൗൺസിലി​െൻറ അനുമതിയോടു കൂടി അടിയന്തരമായി പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനും യോഗം എൻജിനീയറെ ചുമതലപ്പെടുത്തിയിരുന്നു. അശ്വിനി ജങ്ഷൻ, പാലിയം റോഡ് എന്നിവിടങ്ങളിൽ റോഡുകളിലും വൈദ്യുതി വിഭാഗം റോഡ് മുറിച്ചതിനെ തുടർന്നാണ് കുഴികളുണ്ടായതെന്ന ആക്ഷേപത്തി​െൻറ പശ്ചാത്തലത്തിൽ ഇത് പരിശോധിച്ച്, അവരിൽ നിന്നും തന്നെ പിഴ ഈടാക്കുന്നതിനും റോഡി​െൻറ കേടുപാടുകൾ തീർക്കുന്നതിനും അല്ലെങ്കിൽ ഇതിനുള്ള തുക ഇവരിൽ നിന്നും ഈടാക്കണമെന്നുമായിരുന്നു നിർേദശം.
Show Full Article
TAGS:LOCAL NEWS 
Next Story