Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴകിയ ഭക്ഷണ വിൽപന...

പഴകിയ ഭക്ഷണ വിൽപന നടത്തി ഹോട്ടലുകൾ

text_fields
bookmark_border
തൃശൂര്‍: നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര കുറ്റങ്ങൾ. മാനദണ്ഡങ്ങൾ പാലിക്കാതെയും, ശുചിത്വമില്ലാതെയും, പഴകിയ ഭക്ഷണങ്ങളുൾപ്പെടെയും കണ്ടെടുത്തു. നഗരത്തിലെ 39 ഹോട്ടലുകളിലാണ് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം വെള്ളിയാഴ്ച പരിശോധന നടത്തിയത്. രാവിലെ ആറരയോടെ തുടങ്ങിയ പരിശോധന ഒമ്പതരയോടെയാണ് പൂർത്തിയാക്കിയത്. ഇതില്‍ 19 എണ്ണത്തിലും വിവിധതരത്തിലുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വേവിച്ച പച്ചക്കറികളും, മാംസവും, പഴകിയ എണ്ണ, പൊറോട്ട,ചോറ് പോലുള്ള ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തവയിലുണ്ട്. കുടിവെള്ളം സൂക്ഷിക്കുന്നതിലെ ശുചിത്വം, വെള്ളത്തി​െൻറ പരിശോധന റിപ്പോര്‍ട്ട്, ഉപയോഗിക്കുന്ന പാത്രങ്ങള്‍, സാധനങ്ങള്‍ സംഭരിക്കുന്ന സ്ഥലത്തെ സ്ഥിതി, മാലിന്യസംസ്‌കരണം എന്നിവയെല്ലാം പരിശോധിച്ചതിലും കുറ്റങ്ങൾ കണ്ടെത്തി. പഴകിയ ഭക്ഷണം സൂക്ഷിച്ചവര്‍ക്ക് നോട്ടീസ് നല്‍കി. ഏഴുദിവസത്തിനുള്ളില്‍ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആരോഗ്യവിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്. അഞ്ചുപേര്‍ അടങ്ങുന്ന അഞ്ചു സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. സൂക്ഷമ ഫാഷിസം മാധ്യമപ്രവര്‍ത്തനത്തിന് വെല്ലുവിളി -ദാമോദര്‍ പ്രസാദ് തൃശൂർ: മൈക്രോ ഫാഷിസം അഥവാ സൂക്ഷ്മതലങ്ങളില്‍ ഇടപെടുന്ന ഫാഷിസത്തി​െൻറ ലക്ഷണങ്ങളാണ് ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ പ്രകടമാകുന്നതെന്നും മൈക്രോ ഫാഷിസവും മാഫിയ മൂലധനവും ചേരുമ്പോള്‍ ഇരകളാവുന്നത് റിപ്പോര്‍ട്ടര്‍മാരാണെന്നും കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എം.ആര്‍.സി ഡയറക്ടര്‍ ദാമോദര്‍ പ്രസാദ്. ദേശീയ മാധ്യമ ദിനാചരണത്തി​െൻറ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും തൃശൂര്‍ പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിച്ച മാധ്യമങ്ങളും ഭരണനിർവഹണവും എന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തേയും സഹിഷ്ണുതയേയും എതിര്‍ക്കുക എന്നതാണ് സൂക്ഷ്മ ഫാഷിസത്തി​െൻറ രീതി. ഫലിതത്തോടുളള എതിര്‍പ്പും വിമര്‍ശനങ്ങളോടുളള അസഹിഷ്ണുതയുമൊക്കെ ലക്ഷണങ്ങളായി കണക്കാക്കാം. ഇതാണ് മാധ്യമങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളി. ഭരണഘടനപരമായ ജനാധിപത്യ വ്യവസ്ഥക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ് വിവരാവകാശനിയമ നിർമാണം. ഇത് മാധ്യമങ്ങളെ ശക്തമാക്കുന്നുണ്ട്. വിവരാവകാശ നിയമത്തെ ഉപയോഗപ്പെടുത്തിയുള്ള റിപ്പോര്‍ട്ടുകളാണ് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നത്. കോര്‍പറേറ്റ് മൂലധനം പലതരത്തില്‍ വികേന്ദ്രീകരിക്കപ്പെടുന്ന കാലമാണിത്. താഴെതട്ടില്‍ കോര്‍പറേറ്റ് മൂലധനം മാഫിയ മൂലധനവുമായി കണ്ണിചേരുന്നതും മാധ്യമപ്രവര്‍ത്തനത്തിന് ഭീഷണിയാവുന്നുണ്ട് അദ്ദേഹം പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകരായ എന്‍.ശ്രീകുമാര്‍, ഡേവീഡ് പൈനാടത്ത്, എന്‍. മധു, എം.കെ. കൃഷ്ണകുമാര്‍, കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ, ഐ.ആന്‍ഡ് പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനന്‍ എന്നിവർ സംസാരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.ആര്‍. സന്തോഷ് സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി എം.വിനീത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story