Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടിലെ ഫ്യൂസ് ഊരി;...

വീട്ടിലെ ഫ്യൂസ് ഊരി; കുത്തിയിരിപ്പ്​ സമരവുമായി കൗണ്‍സിലർ

text_fields
bookmark_border
തൃശൂർ: നിശ്ചിതദിവസം കഴിഞ്ഞിട്ടും വൈദ്യുതി ബില്ലടക്കാത്ത കൗണ്‍സിലറുടെ വീട്ടിലെ ഫ്യൂസ് ഊരി. ഇതോടെ കൗൺസിലറായ ലാലി ജയിംസ് ജീവനക്കാരെ ഭീഷണിപ്പെടുത്തി. എന്നാല്‍, എക്സിക്യൂട്ടിവ് എൻജിനീയർ ലീവായതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്ന് ജീവനക്കാർ അറിയിച്ചു. ഇതോടെ കൗണ്‍സിലര്‍ വ്യാഴാഴ്ച രാത്രിയില്‍ അയ്യന്തോളിലെ വൈദ്യുതി ഓഫിസിെലത്തി കുത്തിയിരിപ്പ് സമരം നടത്തി. ഒടുവിൽ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എത്തി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ പണം അടക്കാമെന്ന് കൗണ്‍സിലര്‍ ഉറപ്പുനല്‍കി. ഇതോടെ ഉൗരിവെച്ച ഫ്യൂസ് ജീവനക്കാർ പൂർവസ്ഥിതിയിലുമാക്കി. എല്ലാ മാസവും കൃത്യദിവസം ബില്ലടക്കാത്തതാണ് പ്രശ്നമെന്ന് ജീവനക്കാർ വ്യക്തമാക്കി. ഇക്കാര്യം അറിയിക്കാൻ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും പതിവാണെന്ന് വൈദ്യുതി ജീവനക്കാര്‍ പരാതിപ്പെട്ടു. ഒക്ടോബറിലെ ബില്ലടക്കാതായതോടെയാണ് നഗരസഭയിലെ ജീവനക്കാര്‍ കൗണ്‍സിലറുടെ വീട്ടിലെ ഫ്യൂസ് ഊരിവെച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story