Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് സഹായിച്ചു;...

പൊലീസ് സഹായിച്ചു; ബാബുവിന് ചികിത്സ ഇനി കോട്ടയത്ത്

text_fields
bookmark_border
തൃശൂര്‍: കെട്ടിടം പൊളിക്കുന്നതിനിടെ മൂന്നാം നിലയിൽനിന്ന് വീണ് പരിക്കേറ്റ കോട്ടയം സ്വദേശിക്ക് പൊലീസി​െൻറ കൈത്താങ്ങിൽ ഇനി സ്വദേശത്ത് ചികിത്സ നടക്കും. കോട്ടയം കുറുപ്പന്തറ എളുക്കുന്നത്ത് ബാബുവാണ് വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നത്. കഴിഞ്ഞ എട്ടിനായിരുന്നു അപകടം. ചികിത്സ കോട്ടയത്തേക്ക് മാറ്റണമെന്ന ബന്ധുക്കളുടെ അപേക്ഷയിലാണ് പൊലീസി​െൻറ ഇടപെടൽ. വെസ്റ്റ് ജനമൈത്രി പൊലീസ് ആണ് ബാബുവിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇതിനായി പൊലീസുകാർ മുന്നിട്ടിറങ്ങി ആശുപത്രിയിലെത്തി. വിവരം കോട്ടയം പൊലീസിന് കൈമാറി ശ്രദ്ധിക്കണമെന്ന് അറിയിച്ചു. സാമ്പത്തിക പരാധീനതയുള്ള കുടുംബത്തിന് മുതുവറയിലെ സി.എൻ. ബാലകൃഷ്ണൻ സപ്തതി ട്രസ്റ്റി​െൻറ ആംബുലൻസ് കിട്ടി. ഇളവോടെയുള്ള സർവിസാണെങ്കിലും ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് ആണ് അനുവദിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊണ്ടുപോയത്. ഗുരുതരമായി പരിക്കേറ്റതിനാല്‍ വന്‍ തുകയാണ് ചികിത്സക്ക് ആവശ്യം വന്നത്. കരാറുകാരൻ ൈകയൊഴിഞ്ഞു. ഭക്ഷണം കഴിക്കാൻപോലും പണമില്ലാത്ത സാഹചര്യത്തിലായിരുന്നു ചികിത്സ നാട്ടിലേക്ക് മാറ്റിത്തരണമെന്ന കുടുംബത്തി​െൻറ ആവശ്യം. എന്നാൽ, ചികിത്സിച്ചതി​െൻറ പണമൊടുക്കാതെ വിടാനാകില്ലെന്ന ആശുപത്രി അധികൃതരുടെ നിലപാട് വീണ്ടും തടസ്സമായി. എന്നാൽ, ഇതിലും പൊലീസ് മധ്യസ്ഥരായി. കരാറുകാരനോട് തുകയൊടുക്കാൻ പൊലീസ് നിർദേശിച്ചു. രാത്രി പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ യാത്ര.
Show Full Article
TAGS:LOCAL NEWS 
Next Story