Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടവല്ലൂർ അന്യോന്യം

കടവല്ലൂർ അന്യോന്യം

text_fields
bookmark_border
കടവല്ലൂർ അന്യോന്യത്തിലെ വാരമിരിക്കലിന് തുടക്കമായി. ആദ്യ ദിനത്തിൽ തൃശൂർ, തിരുനാവായ യോഗക്കാരുടെ പ്രയോഗം നന്നായി. തിരുനാവായക്കാരാണ് മുന്നിലിരുന്നത്. എടപ്പുലിയേടം ബിജേഷ് ഒന്നാം അഷ്ടകം, മൂന്നാം അധ്യായം 31 ാം വർഗത്തിൽ 10 ഋക്കുകൾ നന്നായി ചൊല്ലി. കോതമംഗലം വാസുദേവൻ നമ്പൂതിരി, നാറാസ് പരമേശ്വരൻ നമ്പൂതിരി എന്നിവർ സഹായികളായി. രണ്ടാം വാരമിരുന്ന തൃശൂർ യോഗത്തിലെ എടമന ശങ്കരനാരായണൻ നമ്പൂതിരി ഒന്നാം അഷ്ടകം രണ്ടാം അധ്യായം ഇരുപത്തിനാലാം വർഗത്തിലെ 10 ഋക്കുകൾ നന്നായി ചൊല്ലി. മഠത്തിൽ മുണ്ടയൂർ ദിവാകരൻ നമ്പൂതിരി, വടക്കുമ്പാട്ട് ഗോവിന്ദൻ നമ്പൂതിരി എന്നിവർ സഹായികളായി. ആദ്യദിനം തിരുനാവായക്കാരായ മണ്ണൂർ വൈശാഖ്, സതീഷ് ദേശ്മുഖ് എന്നിവർ ജട പ്രയോഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story