Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമനുഷ്യസ്നേഹം...

മനുഷ്യസ്നേഹം ചേർത്തുവെച്ചു; പാറുക്കുട്ടിക്ക് വീടായി

text_fields
bookmark_border
തൃശൂർ: ഫാ. വാൾട്ടർ തേലപ്പിള്ളിയിൽനിന്ന് വീടി​െൻറ താക്കോൽ വാങ്ങുമ്പോൾ പാറുക്കുട്ടിയുടെ കണ്ണിൽനിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. ജാതിയുടെയും മതത്തി​െൻറയും നിറത്തി​െൻറയും പേരിൽ കോലാഹലം കൂട്ടുന്നവർക്ക് ത​െൻറ വീട് കാണിച്ച് കൊടുക്കും. മനുഷ്യസ്നേഹം ചേർത്തുവെച്ചപ്പോൾ ഉയർന്ന വീടാണ് ഇതെന്ന് അഭിമാനത്തോടെ പറയും. തകർന്ന വീട്ടിൽ മഴയെയും കാറ്റിനെയും ഭയന്ന് പുറത്ത് അലഞ്ഞു തിരിഞ്ഞിരുന്ന പാറുക്കുട്ടിക്ക് സി.എം.ഐ സഭ പ്രൊവിൻഷ്യൽ കൂട്ടായ്മയാണ് വീട് നിർമിച്ച് നൽകിയത്. ചൊവ്വാഴ്ച ആ വീടി​െൻറ പാലുകാച്ചലായിരുന്നു. ആരെയും പ്രത്യേകമായി ക്ഷണിക്കാഞ്ഞിട്ടും നിരവധിപേർ എത്തി. പട്ടുരായ്ക്കൽ മൂന്നാം ഡിവിഷനിൽ വികാസ് നഗറിലെ ഇളയേടത്ത് വീട്ടിൽ പാർവതി തെരുവിലായിരുന്നു ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. ഇങ്ങനെ കറങ്ങി നടന്ന പാർവതിയെ ഒരിക്കൽ തെരുവുനായ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. നാട്ടുകാരിലാരോ ഒരിക്കൽ അവരുടെ ദുരവസ്ഥ ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയേലി​െൻറയും, ദേവമാതാ പ്രൊവിൻഷ്യൽ ഫാ.വാൾട്ടർ തേലപ്പിള്ളിയുടെയും ശ്രദ്ധയിലെത്തിച്ചു. ഇങ്ങനെയാണ് അടച്ചുറപ്പുള്ള വീടെന്ന പാറുക്കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. ദേവമാത സ്കൂൾ പ്രസിപ്പൽ ഫാ. ഷാജു ഇടമന, കൗൺസിലർ ജോൺ ഡാനിേയൽ, കുടുംബശ്രീ ഭാരവാഹികളായ പ്രീത, രേഷ്മ, ബിന്ദു, മീനാക്ഷി, ഇന്ദു, നാട്ടുകാരായ കൊച്ചമ്മു, മജീദ്, രാജൻ, വിനോദ് തുടങ്ങി നിരവധിയാളുകൾ ഗൃഹപ്രവേശത്തിനെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story