Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനന്ദ്​ വധം സി.ബി.ഐ...

ആനന്ദ്​ വധം സി.ബി.ഐ അന്വേഷിക്കണം ^അൽഫോൻസ്​ കണ്ണന്താനം

text_fields
bookmark_border
ആനന്ദ് വധം സി.ബി.ഐ അന്വേഷിക്കണം -അൽഫോൻസ് കണ്ണന്താനം ഗുരുവായൂര്‍: ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദി​െൻറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. സംസ്ഥാന പൊലീസി​െൻറ അന്വേഷണം പ്രതികൾ ശിക്ഷിക്കപ്പെടാൻ പര്യാപ്തമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ആനന്ദി​െൻറ വീട്ടിലെത്തി മാതാവിനെയും സഹോദരനെയും ആശ്വസിപ്പിച്ചശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുന്നത് ദൈവത്തി​െൻറ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തിന് അപമാനമാണ്. സംസ്ഥാന സർക്കാർ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്താലും കോടതിയിൽനിന്ന് രക്ഷപ്പെടാൻ തക്കവിധമായിരിക്കും കേസ്. തെളിവുകൾ നശിപ്പിക്കാൻ പ്രത്യേക വൈദഗ്ധ്യം സംസ്ഥാന സർക്കാറിനുണ്ടെന്നും കണ്ണന്താനം ആരോപിച്ചു. ഭാര്യ ഷീലക്കൊപ്പമാണ് മന്ത്രി ആനന്ദി​െൻറ നെന്മിനിയിലുള്ള വീട്ടിലെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story