Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിസ്​റ്റർ നിവേദിതയുടെ...

സിസ്​റ്റർ നിവേദിതയുടെ ജന്മവാർഷിക സമാപനം

text_fields
bookmark_border
തൃശൂർ: സിസ്റ്റർ നിവേദിതയുടെ 150ാം ജന്മവാർഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപനം 'സമർപ്പിത' 24ന് പുറനാട്ടുകര ശാരദ മഠത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് വിളംബരയാത്ര, 9.30ന് വിദ്യാർഥിനി സംഗമം എന്നിവ നടക്കും. വൈകീട്ട് മൂന്നിന് പൊതുസമ്മേളനം അമലപ്രാണ ഉദ്ഘാടനം ചെയ്യും. അജയപ്രാണ അധ്യക്ഷത വഹിക്കും. 'ത്യാഗസേവനങ്ങൾ സമന്വയിപ്പിച്ച നിവേദിത' എന്ന വിഷയത്തിൽ മുൻ പി.എസ്‌.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണനും 'സ്ത്രീ ശാക്തീകരണം നിവേദിത മാർഗത്തിലൂടെ' എന്ന വിഷയത്തിൽ മുൻ വനിത കമീഷൻ അംഗം ജെ. പ്രമീളാദേവിയും പ്രഭാഷണം നടത്തും. ശാരദാമഠം അധ്യക്ഷ വിമല പ്രാണ, ചെയർപേഴ്സൻ പി. പാർവതി, ജനറൽ കൺവീനർ പി.വി. രാജേശ്വരി, എൻ. ഹരീന്ദ്രൻ, കെ.എ. ആനന്ദവല്ലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story