അശീതി ആഘോഷിക്കുന്ന പൂരനായകന് ആദരം

05:05 AM
15/11/2017
തൃശൂർ: 80ാം പിറന്നാൾ ആഘോഷിക്കുന്ന പാറമേക്കാവ് ദേവസ്വം മുൻ പ്രസിഡൻറും, തൃശൂർ പൂരം സംഘാടകനിരയിലെ പ്രമുഖനുമായ കെ. മനോഹരനെ തൃശൂർ പൗരാവലി ആദരിച്ചു. കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന അശീതി മംഗളത്തിൽ പി.ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിഡൻറ് സ്വാമി സദ്ഭവാനന്ദ, തൃശൂർ അതിരൂപത ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മുൻ എം.പി പി.സി. ചാക്കോ, ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, ഡിവിഷൻ കൗൺസിലർ എം.എസ്. സമ്പൂർണ, ആന ചികിത്സകൻ ആവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്, ഫാ. ഡോ.ഫ്രാൻസിസ് ആലപ്പാട്ട്, പ്രവാസി വ്യവസായി ടി.എ. സുന്ദർമേനോൻ, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പ്രഫ. പി. ചന്ദ്രശേഖരൻ, െസക്രട്ടറി പ്രഫ.എം.മാധവൻകുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് കെ.സതീഷ്മേനോൻ എന്നിവർ പങ്കെടുത്തു.
COMMENTS