പൂക്കളും പൂമ്പാറ്റകളും പൂത്തുമ്പികളുമായി...

05:05 AM
15/11/2017
തൃശൂർ: പൂക്കളും, പൂമ്പാറ്റകളും, പൂത്തുമ്പികളുമായി കുരുന്നുകൾ സ്വതന്ത്രരായി പാറിപ്പറന്നു. തുറന്ന ജീപ്പിൽ കാണികൾക്ക് അഭിവാദ്യമർപ്പിച്ച് കുട്ടി ചാച്ചാജി. ശിശുദിനത്തിൽ നഗരവീഥികളിലെ കാഴ്ചയാണിത്. ജില്ല ഭരണകൂടവും വിവിധ വകുപ്പുകളും സംയുക്തമായി സംഘടിപ്പിച്ച ശിശുദിന റാലി വർണാഭമായിരുന്നു. സി.എം.എസ് സ്കൂൾ പരിസരത്ത് മേയർ അജിത ജയരാജൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂർ പടിഞ്ഞാറെ കോട്ട സ​െൻറ് ആൻസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി നിരഞ്ജൻ വാധ്യാനായിരുന്നു ചാച്ചാജി വേഷം കെട്ടിയത്. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ, ബാൻഡ് സംഘം, എൻ.സി.സി, സ്കൗട്ട് ,ഗൈഡ്സ് എന്നിവരും പങ്കെടുത്തു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ബോധവത്കരണങ്ങളുമായി സമകാലീന സംഭവങ്ങളും, ലഹരിക്കെതിരെ സിറ്റി പൊലീസി​െൻറ സന്ദേശ പരിപാടിയായ 'വേണ്ട ബ്രോ' തുടങ്ങി വിവിധ നിശ്ചല ദൃശ്യങ്ങളും അവതരിപ്പിച്ചു. ടൗൺഹാളിലെത്തിയ റാലിയെ ചാച്ചാജിക്ക് പൂച്ചെണ്ട് നൽകി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ പാർലമ​െൻറ് സമ്മേളിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.പി വിഭാഗത്തിൽ പ്രസംഗമത്സരത്തിൽ വിജയിയായ സേക്രഡ് ഹാർട്ട് ്സ്കൂളിലെ വിദ്യാർഥിനി ശ്രീലക്ഷ്മി സുനിൽ അധ്യക്ഷത വഹിച്ചു. ഒല്ലൂർ സ​െൻറ് റാഫേൽ സ്കൂളിലെ ഫെയ്നോ സിജോ സ്പീക്കറായി. സമാപന സമ്മേളനത്തിൽ മേയർ അജിത ജയരാജൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, കലക്ടർ ഡോ.എ. കൗശിഗൻ എന്നിവർ പങ്കെടുത്തു. ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, കോർപറേഷൻ, ശിശുക്ഷേമസമിതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശിശുദിനാഘോഷം. മുന്നറിയിപ്പില്ലാതെ ഗതാഗതം തടഞ്ഞു; വിദ്യാർഥികളും ജോലിക്കാരും വലഞ്ഞു പൊലീസിനെതിരെ പ്രതിഷേധം തൃശൂർ: ശിശുദിനാഘോഷത്തിന് മുന്നറിയിപ്പില്ലാതെ നഗരത്തിലേക്കുള്ള ഗതാഗതം തടഞ്ഞത് വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ വലച്ചു. ഗതാഗതം തടസ്സപ്പെടുത്താതെയാണ് ശിശുദിനാഘോഷ പരിപാടി സംഘടിപ്പിക്കാറുള്ളത്. ഗതാഗത നിയന്ത്രണം പൊലീസ് അറിയിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ മുതൽ സ്വരാജ് റൗണ്ടിലേക്കുള്ള ഗതാഗതം പൊലീസ് തടയുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ തടഞ്ഞത് വിദ്യാർഥികളേയും ജോലിക്ക് പോകുന്നവരെയും വല്ലാതെ വലച്ചു. നേരത്തെ പൊലീസി​െൻറ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയായ വേണ്ട ബ്രോ കാമ്പയി​െൻറ ഭാഗമായി സംഘടിപ്പിച്ച റാലി പോലും ഗതാഗത തടസ്സമില്ലാത്ത വിധത്തിലായിരുന്നു സംഘടിപ്പിച്ചത്. പ്രവൃത്തി ദിവസത്തിൽ ഏറ്റവും തിരക്കേറിയ രാവിലെ തന്നെ മുന്നറിയിപ്പില്ലാതെ നഗരത്തിലേക്ക് ഗതാഗതം തടഞ്ഞതിൽ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്.
COMMENTS