Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ഡലകാലത്തിനൊരുങ്ങി...

മണ്ഡലകാലത്തിനൊരുങ്ങി ജില്ല

text_fields
bookmark_border
തൃശൂർ: മണ്ഡലകാല തീർഥാടനത്തിന് ജില്ല സജ്ജം. കെ.എസ്.ആർ.ടി.സിക്ക് പ്രത്യേക സർവിസും, റെയിൽവേ കൂടുതൽ തീവണ്ടികളനുവദിച്ചതും ഗുണകരമാണ്. ശബരിമല തീർഥാടനത്തിന് രണ്ടു സ്പെഷല്‍ ബസുകളാണ് ജില്ലയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഗുരുവായൂരില്‍നിന്നുമാണിത്. മറ്റുഡിപ്പോകളില്‍നിന്നുള്ള ബസുകൾ വേറെയുമുണ്ട്. ഗുരുവായൂരിൽനിന്ന് ദിവസവും രാത്രി എട്ടിന് പുറപ്പെടും. തിരുവനന്തപുരത്തുനിന്നുള്ള ബസ് തൃശൂരിൽനിന്ന് രാത്രി 8.45ന് പുറപ്പെടും. ഇത് പുതുക്കാട്ടും ചാലക്കുടി സ്റ്റാൻഡുകളിലും കയറും. റിസർവേഷൻ സൗകര്യമുണ്ട്. 210 രൂപയാണ് നിരക്ക്. പുലര്‍ച്ചെ നാലിനും അഞ്ചിനും അവിടെ എത്താവുന്ന രീതിയിലാണ് റൂട്ടുകള്‍ തയാറാക്കിയിരിക്കുന്നത്. കുറഞ്ഞത് നാല്‍പതുപേരെങ്കിലും ആയാല്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക വണ്ടി വിട്ടുനല്‍കും. ഇതിന് മുന്‍കൂട്ടി പണം അടച്ച് ബുക്ക് ചെയ്യണം. മണ്ഡലകാലത്ത് 635 തീവണ്ടികളാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നാണ് ഇവ പുറപ്പെടുന്നതെങ്കിലും ജില്ലയിൽ നിന്നുള്ള തീർഥാടകർക്കും ഇത് പ്രയോജനകരമാണ്. വിരിവെക്കാനും മറ്റുമുള്ള സൗകര്യം ഒരുക്കുമെന്ന് റെയിൽവേയും അറിയിച്ചു. ഒരു ഡിവൈ.എസ്.പിയുടെ കീഴിൽ രണ്ട് സി.ഐമാരും അഞ്ച് എസ്.ഐമാരും അടക്കം 50 പേരടങ്ങുന്ന രണ്ട് സംഘം ജില്ലയിൽനിന്ന് ശബരിമല ഡ്യൂട്ടിയിലുണ്ടാകും. പൂങ്കുന്നത്ത് വിവേകാനന്ദ സേവാസമിതിയുടെ നേതൃത്വത്തിൽ അയ്യപ്പ അന്നദാന യജ്ഞം തുടങ്ങി. ഇവിടെയും, വടക്കുന്നാഥ ക്ഷേത്രത്തിലും അയ്യപ്പഭക്തർക്ക് വേണ്ട സൗകര്യമൊരുക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story