Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദീപയുടെ മോഹം സഫലം

ദീപയുടെ മോഹം സഫലം

text_fields
bookmark_border
ഗുരുവായൂര്‍: ക്ഷേത്രനടയിലൂടെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നടന്നുവരുന്നത് കണ്ടപ്പോൾ ദീപക്ക് അത്ഭുതമായി. കൈവശമുണ്ടായിരുന്ന ത​െൻറ പുസ്തകങ്ങൾ ഒട്ടും താമസിയാതെ മന്ത്രിക്ക് സമ്മാനിച്ചു. ഡീജെ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന ദീപ ജയരാജി​െൻറ അരഡസനിലേറെ രചനകളും അവയുടെ ഇംഗ്ലീഷ്, കന്നഡ പരിഭാഷകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ത​െൻറ രചനകൾ കണ്ണന്താനത്തിന് നൽകണമെന്ന് ഇവർക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതനുസരിച്ച് മന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈ മാസം 16ന് പാലക്കാട്ടുവെച്ച് കാണാമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് ദീപ ചൊവ്വാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. കിഴക്കേനടയിൽ നിൽക്കുമ്പോഴാണ് മന്ത്രിയെ കണ്ടത്. ദീപസ്തംഭത്തിന് മുന്നിൽ നിന്ന് തൊഴുത് മന്ത്രി മടങ്ങുമ്പോൾ സത്രം ഗേറ്റിനടുത്ത് ദീപ കാത്തുനിന്നു. മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിച്ചു കഴിഞ്ഞതോടെ ദീപ അടുത്തെത്തി പുസ്തകങ്ങൾ കൈമാറി. ദീപ പരിചയപ്പെടുത്തിയപ്പോൾ പാലക്കാട് കാണാമെന്ന് പറഞ്ഞകാര്യം മന്ത്രിയും ഓർത്തു. എഴുത്തുകാരൻ കൂടിയായ മന്ത്രിയുടെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്. കൊടുങ്ങല്ലൂർ എടവിലങ്ങ് കൊട്ടേക്കാട്ട് എൻ.ടി. ജയരാജി​െൻറയും രാജേശ്വരിയുടെയും മകളാണ് ദീപ.
Show Full Article
TAGS:LOCAL NEWS 
Next Story