Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് നേതാവ്...

കോൺഗ്രസ് നേതാവ് ഗോപപ്രതാപ​െൻറ സസ്പെൻഷൻ പിൻവലിച്ചു

text_fields
bookmark_border
ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് കോൺഗ്രസ് എ വിഭാഗം പ്രവർത്തകൻ എ.സി. ഹനീഫ വധിക്കപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ ഐ ഗ്രൂപ് നേതാവും ഗുരുവായൂർ കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസിഡൻറുമായിരുന്ന സി.എ. ഗോപപ്രതാപ​െൻറ സസ്പെൻഷൻ കോൺഗ്രസ് പിൻവലിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ​െൻറ തീരുമാനം കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവിയാണ് മാധ്യമങ്ങളെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. 2015 ആഗസ്റ്റ് ഏഴിനാണ് എ.സി. ഹനീഫ വധിക്കപ്പെട്ടത്. സംഭവത്തിനു മുമ്പ് ഹനീഫ, സഹോദരപുത്രൻ എ.എസ്. മുഹമ്മദ് സെറൂഖ് എന്നിവരുൾപ്പെട്ട എ ഗ്രൂപ് പ്രവർത്തകരും ഗോപപ്രതാപൻ നേതൃത്വം നൽകുന്ന ഐ ഗ്രൂപ് പ്രവർത്തകരും മേഖലയിൽ നിരന്തരം സംഘർഷമുണ്ടായിരുന്നു. ഇതിനിടയിലാണ് ഹനീഫ വധിക്കപ്പെടുന്നത്. സംഭവത്തിന് പിന്നിൽ ഗോപപ്രതാപനാണെന്ന ആരോപണമുയർന്നു. ഇതോടെ കെ.പി.സി.സി അദ്ദേഹത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതിനിടെ, കോൺഗ്രസ് കുത്തകയാക്കിവെച്ച ഗുരുവായൂർ പ്രാഥമിക സഹകരണ ബാങ്ക് ഔദ്യോഗിക പാനലിനെ പുറന്തള്ളി ഗോപപ്രതാപ‍​െൻറ നേതൃത്വത്തിലുള്ള സംഘം ഒറ്റക്ക് പിടിച്ചടക്കി ത​െൻറ സ്വാധീനം നേതൃത്വത്തെ ബോധ്യപ്പെടുത്തി. തിരുവത്ര സഹകരണ ബാങ്കി​െൻറ ഭരണ സമിതി പ്രസിഡൻറും സി.എ. ഗോപപ്രതാപനാണ്. അന്വേഷണത്തിൽ തെറ്റുകാരനാണെന്ന് ബോധ്യപ്പെടാത്ത ഗോപപ്രതാപനെ തിരിച്ചെടുക്കാതെ പാർട്ടി പരിപാടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ ഐ ഗ്രൂപ് നേതൃത്വം കടുപ്പിച്ച് പറഞ്ഞിരുന്നു. ഇതിനിടെ രമേശ് ചെന്നിത്തല, കെ. സുധാകരൻ, പത്മജ വേണുഗോപാൽ, വി.ഡി. സതീശൻ തുടങ്ങിയ നേതാക്കളെല്ലാം ഗോപപ്രതാപനെ തിരിച്ചെടുക്കാൻ കെ.പി.സി.സി നേതൃത്വമായി പലവട്ടം ചർച്ച ചെയ്തു. കഴിഞ്ഞ മുപ്പതിന് ഐ ഗ്രൂപ് നേതാക്കളായ മുൻ ഡി.സി.സി പ്രസിഡൻറ് ഒ. അബ്ദുറഹ്മാൻകുട്ടി, ചാവക്കാട് മണ്ഡലം പ്രസിഡൻറ് കെ.വി. ഷാനവാസ് തുടങ്ങിയവരുമായി തിരുവനന്തപുരത്ത് കെ.പി.സി.സി നേതാക്കൾ ഇതുസംബന്ധിച്ച് ചർച്ച ചെയ്തതോടെയാണ് സസ്പെൻഷൻ തീരുമാനം പിൻവലിക്കാൻ ആലോചനയുണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story