Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലകൃഷ്​ണ​െൻറ മരണം:...

ബാലകൃഷ്​ണ​െൻറ മരണം: ദമ്പതികൾക്ക്​ ജാമ്യം

text_fields
bookmark_border
കൊടുങ്ങല്ലൂർ: റിട്ട. സഹകരണ രജിസ്ട്രാർ കണ്ണൂർ തൃച്ചമ്പരത്ത് പുതുകുളങ്ങര ബാലകൃഷ്ണ​െൻറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദമ്പതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ പയ്യന്നൂർ ബാറിലെ അഭിഭാഷക കെ.വി. ഷൈലജക്കും ഭർത്താവ് പി. കൃഷ്ണകുമാറിനുമാണ് ജാമ്യം ലഭിച്ചത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി തള്ളിയിരുന്നു. എല്ലാ ബുധനാഴ്ചയും അേന്വഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story