Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഖേലോ ഇന്ത്യയിലേക്ക്​...

'ഖേലോ ഇന്ത്യ'യിലേക്ക്​ കേരള വോളിബാൾ ടീം

text_fields
bookmark_border
തൃശൂർ: കായിക രംഗത്ത് കഴിവ് തെളിയിക്കുന്ന ജൂനിയർ വിഭാഗം കുട്ടികൾക്കായുള്ള കേന്ദ്ര സർക്കാറി​െൻറ 'ഖേലോ ഇന്ത്യ' പദ്ധതിയിലേക്ക് കേരള ആൺകുട്ടികളുടെ വോളിബാൾ ടീം യോഗ്യത നേടി. ഭോപാലിൽ നടന്ന ദേശീയ മീറ്റിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് 12 അംഗ കേരള ടീമിന് തുണയായത്. ദേശീയതല വ്യക്തിഗത മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ നേടുന്നവരെയാണ് ഖേലോ ഇന്ത്യയിലേക്ക് പരിഗണിക്കുക. ദേശീയ മീറ്റിൽ അത്ലറ്റിക് ഇനങ്ങളിൽ നിശ്ചിത യോഗ്യത നേടിയവരുടെ പട്ടിക ഉടൻ ലഭിക്കുമെന്ന് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് ഡയറക്ടർ ഡോ. ചാക്കോ ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇൗ മാസം 25 മുതൽ 29 വരെ ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ നീന്തൽ മത്സരങ്ങൾക്ക് ശേഷമാണ് നീന്തൽ താരങ്ങളെ ഖേലോ ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കുക. ജൂനിയർ ആൺ, പെൺ വിഭാഗത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യവും പരിശീലനവുമാണ് പദ്ധതിയിലൂടെ നൽകുക. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ കുട്ടിക്കും വർഷം അഞ്ചുലക്ഷം രൂപ വീതം എട്ടു വർഷം സ്കോളർഷിപ് ലഭിക്കും. തേർഡ് ക്ലാസ് എ.സി ട്രെയിൻ യാത്ര, രണ്ട് യൂനിഫോം കിറ്റ്, താമസിക്കുന്ന സ്ഥലങ്ങളിൽ ത്രീ സ്റ്റാർ സൗകര്യമുള്ള ഹോട്ടലുകൾ എന്നിവയും താരങ്ങൾക്ക് ലഭിക്കും. ബാഡ്മിൻറൺ, ബോക്സിങ്, ആർച്ചറി, ബാസ്കറ്റ് ബാൾ, ഫുട്ബാൾ, ജിംനാസ്റ്റിക്സ്, ഹോക്കി, ജൂഡോ, കബഡി, ഖോഖോ, ഷൂട്ടിങ്, നീന്തൽ, വോളിബാൾ, വെയ്റ്റ്ലിഫ്റ്റിങ്, റെസ്ലിങ്, അത്്ലറ്റിക്സ് ഇനങ്ങളാണ് പദ്ധതിയിലുള്ളത്. ദേശീയ മീറ്റിൽ എട്ടാം സ്ഥാനം വരെെയത്തുന്നവർ, ദേശീയ സ്പോർട്സ് ഫെഡറേഷനിൽനിന്ന് നാല്. സി.ബി.എസ്.ഇ സ്കൂളുകളിൽനിന്ന് ഒന്ന്, വൈൽഡ് കാർഡ് എൻട്രി രണ്ട് എന്നിങ്ങനെ 1000 കുട്ടികളെയാണ് ഇൗ വർഷം തിരഞ്ഞെടുക്കുക. ഇത്തരത്തിൽ യോഗ്യത നേടിയ കുട്ടികളെ ഉൾപ്പെടുത്തി ഖേലോ ഇന്ത്യ ഗെയിംസ് ഡിസംബർ 21 മുതൽ 29 വരെ ഡൽഹിയിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story