Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാളയിലെ ജലനിധി...

മാളയിലെ ജലനിധി വെള്ളക്കരം ആക്ഷേപം ഉന്നയിച്ച പഞ്ചായത്ത് പ്രസിഡൻറ് മാപ്പ് പറയണമെന്ന് സി.പി.​െഎ

text_fields
bookmark_border
മാള: ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.െഎക്കെതിരെ ആക്ഷേപം ഉന്നയിച്ച മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സി.പി.െഎ അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ സി.പി.െഎക്ക് ഇരട്ടത്താപ്പാണെന്ന് മാധ്യമങ്ങളിലൂടെ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരന്‍ കള്ളപ്രചാരണം നടത്തുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. 10 ന് കൂടിയ മാള ഗ്രാമപഞ്ചായത്ത് യോഗത്തില്‍ സി.പി.െഎ ജനോപകാരപ്രദമായ നിലപാടാണ് ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ചത്. എ ഫോര്‍ എഗ്രിമ​െൻറ് ഒപ്പുവെക്കുന്നതിന് മുമ്പ് വ്യവസ്ഥകൾ ചര്‍ച്ച ചെയ്യണമെന്ന നിലപാടാണ് സി.പി.െഎ സ്വീകരിച്ചത്. വി. ആര്‍. സുനില്‍കുമാര്‍ എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം നടപ്പാക്കണമെന്നും സി.പി.െഎ ആവശ്യപ്പെട്ടിരുന്നു. എം.എൽ.എ പങ്കെടുത്ത യോഗത്തില്‍ മിനിമം വെള്ളക്കരം 70 രൂപയാക്കാന്‍ സി.പി.െഎ അംഗങ്ങള്‍ അനുകൂലിച്ചിരുന്നെന്നും തീരുമാനത്തിന് അനുകൂലമായി കൈയടിച്ചു എന്നുമുള്ള പഞ്ചായത്ത് പ്രസിഡൻറി​െൻറ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. എം.എൽ.എ പങ്കെടുത്ത യോഗത്തിലെ തീരുമാനം 5000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നവരില്‍ നിന്നും മിനിമം 60 രൂപ ചാർജ് ചെയ്യാമെന്നാണ്. ജലനിധി പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി എ ഫോര്‍ എഗ്രിമ​െൻറിനെയും തുടര്‍പരിപാലന എഗ്രിമ​െൻറിനെക്കുറിച്ചും ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമെ എഗ്രിമ​െൻറില്‍ ഒപ്പിടാവൂ എന്നും വാര്‍ത്ത സമ്മേളനത്തില്‍ മാള ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു ഉറുമീസ്, പി.കെ. മോഹനൻ, ശോഭ സുഭാഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story