Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാരീരിക വെല്ലുവിളി...

ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കായിക ടീം തെരഞ്ഞെടുപ്പ്

text_fields
bookmark_border
തൃപ്രയാർ: ഡിസംബർ 15 മുതൽ 17 വരെ ജെയ്പൂരിൽ നടക്കുന്ന ഫിസിക്കലി ചേഞ്ച്ഡ് ഓൾ സ്പോർട്സ് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ആദ്യ ഘട്ട സെലക്ഷൻ ട്രയലിൽ കേരള പുരുഷ ടീമിലേക്ക് മൂന്നുപേരെ തെരഞ്ഞെടുത്തു. വോളിബാൾ ഇൻറർനാഷനൽ മെഡലിസ്റ്റ് വടക്കാഞ്ചേരി സ്വദേശി എം.ആർ. വിനീഷ്, തൈക്വാൻഡോ, കരാേട്ട ഗോൾഡ് മെഡലിസ്റ്റ് എം.എസ്. സനോജ്, കോഴിക്കോട് സ്വദേശി തൈക്വാൻഡോ ബ്രൗൺ മെഡലിസ്റ്റ് കെ.അബ്ദുൽ മുനീർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.എം. കിഷോർ നേതൃത്വം നൽകി. പുരുഷ ടീമിൽ 14 അംഗങ്ങളും വനിത ടീമിൽ 10 അംഗങ്ങളുമാണുണ്ടാവുക. കേരളത്തിൽനിന്ന് ആദ്യമായാണ് വനിതാ ടീം പങ്കെടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story