Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഡംഗത്തി​െൻറ...

വാർഡംഗത്തി​െൻറ വീടിനുനേരെ ആക്രമണം

text_fields
bookmark_border
മാള: പഞ്ചായത്ത് 18ാം വാർഡ് അംഗം വടമ തൈവളപ്പിൽ സുഖിലി​െൻറ വീടിന് നേരെ കല്ലേറ്. ജനൽ ചില്ലുകൾ തകർന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. സുഖിലും പിതാവ് രാമചന്ദ്രനും ഉണർന്ന് ലൈറ്റുകൾ തെളിച്ചതോടെ ബൈക്കുകളിൽ എത്തിയ ആക്രമികൾ രക്ഷപ്പെട്ടു. ബി.ജെ.പി അംഗമായ സുഖിലി​െൻറ വീടിനുനേരെ ആക്രമണം നടത്തിയത് ആരാെണന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം പ്രദേശത്ത് സി.പി.എം സ്ഥാപിച്ച കൊടിമരം അജ്ഞാതർ നശിപ്പിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി. മാള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story