Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൈപ്പിടാൻ തകർത്ത റോഡിൽ ...

പൈപ്പിടാൻ തകർത്ത റോഡിൽ പൊടിപൂരം; വെള്ളം തളിച്ച് ഓട്ടോ തൊഴിലാളികൾ

text_fields
bookmark_border
മാള: ജലനിധി പദ്ധതിക്കായി കുടിവെള്ള പൈപ്പിടാൻ തകർത്ത റോഡിൽ പൊടി പറക്കുന്നത് അസഹനീയമായതോടെ ഓട്ടോ തൊഴിലാളികൾ രംഗത്തെത്തി. ഇവരുടെ നേതൃത്വത്തിൽ വെള്ളം തളിച്ചതോടെ പൊടിക്ക് അൽപം ശമനമായി. വാഹനങ്ങൾ വേഗത്തിലെത്തുന്നതോടെ ഉയർന്ന പൊടിപടലങ്ങൾ യാത്രക്കാരെയും കച്ചവടക്കാരെയും വലക്കുകയാണ്. പൊടി അസഹനീയമായതോടെ ഓട്ടോ തൊഴിലാളികൾ വെള്ളവുമായെത്തുകയായിരുന്നു. മാള ഉപജില്ല കലോത്സവം ഇന്ന് തുടങ്ങും ആളൂർ: മാള ഉപജില്ല സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തിരശ്ശീല ഉയരും. എ.ഇ.ഒ സി.കെ. രാജൻ പതാക ഉയർത്തും. നടൻ സഫ്ടികം ജോർജ് ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.യു. അരുൺ എം.എൽ.എ അധ്യക്ഷത വഹിക്കും. സ്റ്റേജിതര മത്സരങ്ങൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. 76 വിദ്യാലയങ്ങളില്‍ നിന്നും 3151 കുട്ടികള്‍ 330 ഇനങ്ങളിലായി മാറ്റുരക്കും. ജനറല്‍ വിഭാഗം കലോത്സവത്തോടൊപ്പം സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയും നടക്കും. കൂടുതല്‍ പോയൻറ് നേടുന്ന വിദ്യാലയത്തിന് മാള അരവിന്ദ​െൻറ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള റോളിങ് ട്രോഫിയും നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story