Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരതീയം സൗഹൃദ സന്ദേശ...

'ഭാരതീയം' സൗഹൃദ സന്ദേശ യാത്ര സമാപിച്ചു

text_fields
bookmark_border
തൃശൂര്‍: സാമൂഹിക സ്പര്‍ദെക്കതിരെ പൊതുബോധം ഉണര്‍ത്താനായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച . കൂര്‍ക്കഞ്ചേരി ജുമാമസ്ജിദ് പരിസരത്ത് എ. സജീവന്‍ ഫ്ലാഗ് ഓഫ് ചെയ്തു. കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രം, മാര്‍ത്തമറിയം ദേവാലയം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ക്ഷേത്രം ഭാരവാഹികളായ എം.കെ. സൂര്യപ്രകാശ്, പി.കെ. ബാബു, സി.എസ്. മംഗള്‍ദാസ്, തോപ്പില്‍ പീതാംബരന്‍, പി.എ. ഗോപി, ഇടവക വികാരി ബിനു ജോസഫ് എന്നിവർ സ്വീകരിച്ചു. തുടർന്ന് പടിഞ്ഞാറേ കോട്ട ടാഗോര്‍ ഹാളില്‍ നടന്ന പാനല്‍ ഷോയില്‍ സ്വാമി സദ്ഭവാനന്ദ, വിന്‍സൻറ് കുണ്ടുകുളം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ എന്നിവര്‍ സംസാരിച്ചു. ഹഫിള് അബൂബക്കര്‍ സ്വാഗതവും ഷാഹിദ് കോയ തങ്ങള്‍ നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന മാനവ സമ്മേളനം മുന്‍ ഗവർണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത മുഖ്യാതിഥിയായി. സമസ്ത ജില്ല പ്രസിഡൻറ് എസ്.എം.കെ തങ്ങള്‍, ട്രഷറര്‍ പി.ടി. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, ടി.എന്‍. പ്രതാപന്‍, ബഷീര്‍ ഫൈസി ദേശമംഗലം, ടി.ബി. രാമകൃഷ്ണന്‍ ഫൈസി തിരുവത്ര, സി.എ. ലത്തീഫ് ദാരിമി, സ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ഇല്യാസ് ഫൈസി, സിദ്ദീഖ് ബദ്‌രി, ഷഹീര്‍ ദേശമംഗലം എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story