Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാവക്കാട്​ വിദ്യാഭ്യാസ ...

ചാവക്കാട്​ വിദ്യാഭ്യാസ ഉപജില്ല സ്​കൂൾ കലോത്സവത്തിന്​ തുടക്കം

text_fields
bookmark_border
ഒരുമനയൂർ: ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം ഒരുമനയൂർ െഎ.വി.എച്ച്.എസ്.എസിൽ തുടങ്ങി. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഹസീന താജുദ്ദീൻ, വൈസ് പ്രസിഡൻറ് കെ. ആഷിത, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.പി. മൊയ്നുദ്ദീൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജാസിറ ഷംസീർ, കെ.ജെ. ജ്യോതി, പ്രതിപക്ഷ നേതാവ് കെ.വി. രവീന്ദ്രൻ, ഗുരുവായൂർ നഗരസഭ കൗൺസിലർ ബാബു പി. ആളൂർ, െഎ.വി.എച്ച്.എസ്.എസ് മാനേജർ വി.കെ. അബ്ദുല്ലമോൻ, പ്രധാനാധ്യാപകൻ ടി.ഇ. ജയിംസ്, പ്രിൻസിപ്പൽ കെ.ആർ. വിനയം, എച്ച്.എം ഫോറം പ്രസിഡൻറ് പി.എ. ഫ്രാൻസിസ്, പി.ടി.എ പ്രസിഡൻറ് ഇ.വി. അബ്ദുൽ ജലീൽ, മറ്റ് ഭാരവാഹികളായ എം.എസ്. ശ്രീവൽസൻ, പി. രാധാകൃഷ്ണൻ, എ.കെ. സലിംകുമാർ, ടി.വി. അബ്ബാസ്, പി.പി. അഹമ്മദുണ്ണി എന്നിവർ സംസാരിച്ചു. എ.ഇ.ഒ പി.ബി. അനിൽ സ്വാഗതവും കെ.എ. കബീർ നന്ദിയും പറഞ്ഞു. ഒരുമനയൂർ െഎ.വി.എച്ച്.എസ്.എസിലും എ.യു.പി സ്കൂളിലും നടക്കുന്ന കലോത്സവം വെള്ളിയാഴ്ച സമാപിക്കും. പ്രമേഹ ദിനാചരണം കുന്നംകുളം: സൗത്ത് സോൺ െഎ ആൻഡ് ഡയബറ്റിക് സ​െൻറർ പ്രമേഹദിനം ആചരിച്ചു. നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി ഡോ. സുവർണ നാലപ്പാട്ട് വിശിഷ്ടാതിഥിയായി. ഡോ. ഷമീർ സി. സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി. െഎ.എം.എ കുന്നംകുളം പ്രസിഡൻറ് ഡോ. രാജേഷ് സംസാരിച്ചു. 300ഒാളം ആളുകൾക്ക് പ്രമേഹ, നേത്ര, വൃക്ക, ഹൃദയ പരിശോധന നടത്തി. ക്വിസ് മത്സരം ഉണ്ടായി. നഗരത്തിൽ പല സ്ഥലങ്ങളിലായി 1800 ആളുകൾക്ക് സൗജന്യ പ്രമേഹ പരിശോധന നടത്തി. വിവിധ സ്കൂളുകളിൽനിന്ന് എത്തിയ 350 വിദ്യാർഥികൾക്ക് പ്രമേഹ ബോധവത്കരണ ക്ലാസുകൾ ഉണ്ടായി. ഹോസ്പിറ്റലിൽനിന്ന് കുന്നംകുളം നഗരത്തിലേക്ക് റാലി സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story