Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹജ്ജ്​​...

ഹജ്ജ്​​ വളൻറിയർമാർക്ക്​ ആദരം

text_fields
bookmark_border
പാവറട്ടി: ഹജ്ജ് വളൻറിയറായി വർഷങ്ങളായി സേവനം ചെയ്യുന്ന പൈങ്കണ്ണിയൂർ മേഖലയിൽനിന്നുള്ള വിഖായ, കെ.എം.സി.സി പ്രവർത്തകരെ ആദരിക്കൽ അബ്ദുൽ വാഹിദ് ദാരിമി തിരുനെല്ലൂർ ഉദ്ഘാടനം ചെയ്തു. പി.സി.സി രക്ഷാധികാരി എൻ.കെ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. വിഖായ വളൻറിയർമാരായ അബൂബക്കർ കൂരിക്കാട്, ഉമർ മൗലവി, കെ.എം.സി.സി വളൻറിയർമാരായ അബ്ദുൽ ഖാദർ, അക്ബർ, അനീസ് മജീദ് എന്നിവരെ ആദരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ എൻ.കെ. അബ്ദുൽഖാദർ, അബ്ദുൽ ഖാദർ ചക്കനാത്ത്, എൻ.പി. മുഹമ്മദ്, കെ.എം.സി.സി നേതാക്കളായ അബ്ദുൽ ഹഖ് കുട്ടോത്ത്, ശിഹാബുദ്ദീൻ മുസ്ലിംവീട്ടിൽ, ഷുക്കൂർ മണക്കോട്ട്, സ്വലാഹുദ്ദീൻ പൈങ്കണ്ണിയൂർ, മുല്ലശ്ശേരി പഞ്ചായത്ത് അംഗം ഷരീഫ് ചിറക്കൽ, എൻ.കെ. മുഹമ്മദാലി, ഷഫീഖ് വെന്മേനാട്, മജീദ് ഹസൻ, ഉസ്മാൻ കുട്ടോത്ത്, നിസാർ മരുതയൂർ, വി.പി. അൽഅമീൻ, ലത്തീഫ് പുളിക്കൽ, ഇ.കെ. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.എം.സി.സി വളൻറിയർ അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story