Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൗസ്​റ്റിൽ പൊലീസ്​...

ഇൗസ്​റ്റിൽ പൊലീസ്​ അങ്കിൾ

text_fields
bookmark_border
തൃശൂർ: കുട്ടികൾക്കായി കേരള പൊലീസി​െൻറ ശിശുദിന സമ്മാനം. ക്യാപ് പദ്ധതിയുടെ ആദ്യ സംരംഭമായ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം. ചൊവ്വാഴ്ച ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. പൊലീസിനെ പേടിക്കാതെ അങ്കിൾ എന്നു വിളിക്കാനും പ്രശ്നങ്ങൾ പങ്കുവെക്കാനുമുള്ള അവസരമാണ് ക്യാപ് സ്റ്റേഷനുകളിൽ ഒരുക്കുന്നതെന്ന് തൃശൂർ റേഞ്ച് ഐ.ജി. എം.ആർ. അജിത്കുമാർ, സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായർ, റൂറൽ എസ്.പി. യതീഷ്ചന്ദ്ര എന്നിവർ പറഞ്ഞു. എ.സി.പി. പി. വാഹിദ്, ബിനു ദാസ്, കെ.ഡി. ബാബു, പയസ് മാത്യു, പി. മോഹനൻ, ഗോപാലകൃഷ്ണൻ, പ്രഫ. മാധവൻകുട്ടി, മുൻ മേയർ രാജൻ പല്ലൻ എന്നിവർ പങ്കെടുത്തു. ശിശുസൗഹൃദപരമായ അന്തരീക്ഷവും കുട്ടികളുമായി സംവദിക്കുന്നതിന് പ്രത്യേക മുറിയും സൗകര്യങ്ങളും ഈസ്റ്റ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ദ്വിദിന പരിശീലനവും പൂർത്തിയായി. കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്താനും സ്കൂൾ െപ്രാട്ടക്ഷൻ ഗ്രൂപ്പുകൾ ശക്തിപ്പെടുത്താനും ബാലവേല, ബാല ഭിക്ഷാടനം തുടങ്ങിയവ ഇല്ലാതാക്കാനും ക്യാപ് ശ്രദ്ധപുലർത്തും.
Show Full Article
TAGS:LOCAL NEWS 
Next Story