Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്.ബി.ഐ സർവിസ്​...

എസ്.ബി.ഐ സർവിസ്​ ചാർജ്​ കാൽ ലക്ഷം; നിക്ഷേപം പിൻവലിക്കാൻ കുന്നംകുളം നഗരസഭ കൗൺസിൽ

text_fields
bookmark_border
കുന്നംകുളം: ആറ് മാസത്തിനുള്ളിൽ സർവിസ് ചാർജ് ഇനത്തിൽ എസ്.ബി.ഐ ഈടാക്കിയത് കാൽ ലക്ഷം രൂപ. നിക്ഷേപം പിൻവലിക്കാൻ കുന്നംകുളം നഗരസഭ കൗൺസിൽ യോഗം തീരുമാനം. നഗരസഭയുടെ വിവിധ കറൻറ് അക്കൗണ്ടുകളിലായി രണ്ട് കോടിയോളം രൂപ എസ്.ബി.ഐയിലുണ്ട്. ഇടപാട് നടത്തിയ ഇനത്തില്‍ ആറ് മാസത്തിനുള്ളില്‍ 22,000 രൂപ ബാങ്ക് ഈടാക്കി. സെക്രട്ടറി കത്ത് നല്‍കിയെങ്കിലും ബാങ്ക് മറുപടി നൽകിയില്ല. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ പി.എം. സുരേഷാണ് വിഷയം അവതരിപ്പിച്ചത്. മറ്റ് ബാങ്കുകളിലും ഇടപാടുകൾക്ക് പണം നഷ്ടപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് വേണം നിക്ഷേപം പിൻവലിക്കൽ നടപടികളെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഏഴുമാസമായി സെക്രട്ടറിയില്ലാത്തതിനെ ബി.ജെ.പി വിമർശിച്ചു. സെക്രട്ടറിയെ നിയമിക്കാത്തത് ഭരണപക്ഷത്തി​െൻറ കഴിവുകേടാണെന്ന് ആരോപിച്ച് യു.ഡി.എഫ്, ആര്‍.എം.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി. സെക്രട്ടറിയെ നിയമിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ദൈനംദിന കാര്യങ്ങളിൽ സെക്രട്ടറിയില്ലാത്തത് തടസമായിട്ടില്ലെന്നും ചെയർപേഴ്സൺ സീത രവീന്ദ്രൻ അറിയിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്ത നഗര പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതിന് തുക ഈടാക്കാനും തീരുമാനിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 18 മുതല്‍ 30 വരെ വാര്‍ഡ് സഭകളില്‍ മാലിന്യ സംസ്കരണത്തെ കുറിച്ച് പ്രത്യേക ബോധവത്കരണ ക്ലാസുകളും നല്‍കും. ആരോഗ്യ വിഭാഗത്തിന് കീഴില്‍ ഹരിതസേനയുടെ നേതൃത്വത്തിലാണ് മാലിന്യം ശേഖരിക്കുക. പ്ലാസ്റ്റിക് വേര്‍തിരിച്ചുള്ള ജൈവ മാലിന്യങ്ങള്‍ക്ക് കിലോക്ക് ഏഴ് രൂപ വാങ്ങും. ആഴ്ചയിലൊരിക്കല്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. മാസത്തില്‍ 150 രൂപ ഇതിന് നല്‍കണം. വീടുകളില്‍ ഉറവിട മാലിന്യ സംസ്കരണ സംവിധാനം നിര്‍ബന്ധമാക്കും. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് 60 രൂപ ഈടാക്കാനാണ് തീരുമാനം. തുറക്കുളം മാര്‍ക്കറ്റി​െൻറ നിര്‍മാണം ബി.ഒ.ടി വ്യവസ്ഥയില്‍ തുടരുന്നതിന് സര്‍ക്കാറിലേക്ക് കത്ത് നല്‍കിയില്ലെന്ന് ആര്‍.എം.പി കുറ്റപ്പെടുത്തി. മാര്‍ക്കറ്റ് നിർമാണം നഗരസഭ ഏറ്റെടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story